ഷെയിന്‍ നിഗം സണ്ണി വെയ്ന്‍ ചിത്രം വേലയിലെ ‘പാതകള്‍’ ലിറിക്കല്‍ വീഡിയോ മെഗാ സ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു

Cinema

ചിത്രം നവംബര്‍ 10ന് തിയേറ്ററുകളിലേക്ക്

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കൊച്ചി: ആര്‍.ഡി.എക്‌സിന്റെ വന്‍ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തില്‍ ഷെയിന്‍ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ ‘പാതകള്‍ പലര്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. അന്‍വര്‍ അലി ഗാനരചന നിര്‍വഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. ഷെയിന്‍ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്‌നും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രേദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു.സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. നവംബര്‍ 10നാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണം നിര്‍വഹിക്കുന്നത്.

വേലയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക്: സാം സി എസ്, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഫൈനല്‍ മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം: ബിനോയ് തലക്കുളത്തൂര്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: എബി ബെന്നി, ഔസേപ്പച്ചന്‍, ലിജു നടേരി, പ്രൊഡക്ഷന്‍ മാനേജര്‍: മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്‌റ്റേര്‍സ്: തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സംഘട്ടനം: പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ്: ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി: ഓള്‍ഡ് മംഗ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍.