ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണം: എം ജി എം ജില്ലാ സംഗമം

Kannur

കണ്ണൂര്‍: മുക്കാല്‍ നൂറ്റാണ്ട് കാലം അധിനിവേശം നടത്തി ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും സ്വദേശത്ത് നിന്ന് ആട്ടിയകറ്റുകയും ഇപ്പോഴും ഇത്തരം അക്രമ വിളയാട്ടം തുടരുകയും ചെയ്യുന്ന ഇസ്രായിലിനെ നിലക്ക് നിര്‍ത്താന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ലോകരാഷ്ടങ്ങളെല്ലാം ഒന്നിക്കണമെന്ന് ‘അഖ്‌വം’ എം.ജി.എം ജില്ലാ സംഗമം അഭ്യര്‍ത്ഥിച്ചു. ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം വീണ്ടെടുക്കാനും പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനും ലോക രാഷ്ട്രങ്ങള്‍ കൈകോര്‍ക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം പ്രമേയത്തില്‍ 2024 ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന 10-ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സംഗമം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ. ശബീന മുഖ്യാതിഥിയായിരുന്നു. എം.ജി.എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ഖൈറുന്നിസ ഫാറൂഖിയ്യ അദ്ധ്യക്ഷയായി.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി ആയിഷ, ജില്ലാ സെക്രട്ടറി കെ.പി ഹസീന, കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ് സി.സി ശക്കീര്‍ ഫാറൂഖി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് റാഫി,എം.എസ്.എം ജില്ലാ സെക്രട്ടറി വി.പി ഷെസിന്‍, ഐ.ജി.എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുആദ, സെക്രട്ടറി ഷാന ഏഴോം, റാഫി പേരാമ്പ്ര, ലുക്മാന്‍ പോത്തുകല്ല്, സുഹാന ഉമര്‍, ടി.പി റുസീന പ്രസംഗിച്ചു.