18 ശതമാനം ഡി എ കുടിശിക അനുവദിക്കണം: കെ എസ് എസ് പി എ സമ്മേളനം

Kannur

തളിപ്പറമ്പ: 18 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്ന് കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പിടിച്ചു വെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമശാസ്വ കുടിശികയും ഉടന്‍ നല്‍കുക, മെഡിസെപ് പദ്ധതിയില്‍ ഓപ്ഷന്‍ സൗകര്യവും ഒ.പി ചികിത്സയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കെ എസ് എസ് പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ മധു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ. ശശിധരന്‍, ബ്ലോക്ക് സെക്രട്ടറി പി.ടി.പി മുസ്തഫ, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി.വി സോമനാഥന്‍, പാച്ചേനി കൃഷ്ണന്‍, കെ.കെ ശിവദാസന്‍, കുഞ്ഞമ്മ തോമസ്, ടി.വി ഉണ്ണിക്കൃഷ്ണന്‍, കെ.ബി സൈമണ്‍, പി.ഗോവിന്ദന്‍ ,ടി.പി രമാദേവി, ആര്‍.വി വാസന്തി, പി.വി വനജ കുമാരി, യു.നാരായണന്‍, കെ.രവീന്ദ്രന്‍ പ്രസംഗിച്ചു.

ഭാരാവാഹികള്‍: കെ.മധു (പ്രസി) കുഞ്ഞമ്മ തോമസ്, ഒ.ജനാര്‍ദ്ദനന്‍ (വൈ. പ്രസി) പി.വി വനജകുമാരി (സെക്ര) ടി.വി ഉണ്ണികൃഷ്ണന്‍, പി.ടി പ്രേംരാജ് (ജോ.സെക്ര) എം.അശ്രഫ് (ട്രഷറര്‍). വനിതാ ഫോറം: ആര്‍.വി വാസന്തി പ്രസി) ടി.പി രമാദേവി ഭാസ്‌കര്‍ (സെക്ര).