കണ്ണൂർ: കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ആദർശ സമ്മേളനം ഈ മാസം 21 ന് തളിപ്പറമ്പിൽ നടക്കും.മുജാഹിദ് പ്രസ്ഥാനം ഒരു നൂറ്റാണ്ടു കാലം കഠിനാദ്ധ്വാനം ചെയ്ത് പൊതുസമൂഹത്തിൽ നിന്ന് തുടച്ച് നീക്കിയ ജിന്നു ബാധ,കൂടോത്രം,ബാധയിറക്കൽ തുടങ്ങിയ അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും പ്രമാണവൽക്കരിച്ച് പുനരാനയിച്ച് കൊണ്ടുവരുന്ന യാഥാസ്ഥിതികതയെ തുറന്നു കാട്ടുന്ന ബോധവത്ക്കരണമാണ് ലക്ഷ്യമിടുന്നത്.
വൈകുന്നേരം 4.45ന് കപ്പാലം ജംഗ്ഷനിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറിയേറ്റംഗം അലി മദനി മൊറയൂർ, ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര, ഫൈസൽ ചക്കരക്കൽ എന്നിവർ സംബന്ധിക്കും.