ചിന്ത / ജോസ് സെബാസ്റ്റ്യന്‍
ഈ ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ് KSFE എന്ന പൊതുമേഖലാ ചിട്ടിക്കമ്പനി ഉണ്ടാക്കിയിരിക്കുന്ന KSFE Power എന്ന മൊബൈല്‍ ആപ്പ്. മൊബൈല്‍ ആപ്പിന് ഏറിയാല്‍ ഒരു ലക്ഷം. പോട്ടെ, രണ്ടു ലക്ഷം ആകുമെന്ന് ഇരിക്കട്ടെ. സത്യത്തില്‍ എനിക്കറിയില്ല. Competitive ടെന്‍ഡര്‍ വഴി ആണെങ്കില്‍ ഇത്രയൊക്കെയേ വരൂ എന്ന് ഒരു സുഹൃത്ത് പറഞ്ഞു. IT രംഗത്തെ ഊരാളുങ്കല്‍ ആയ C-DIT നെ കൊണ്ട് ചെയ്യിച്ചാല്‍ ഒരുപക്ഷെ കൂടുതല്‍ ആയേക്കും.
അതല്ല സംഗതി. അതിന്റെ ഉദ്ഘാടനം ധനമന്ത്രിയും ഗതാഗത മന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍. ഇത്ര കെങ്കേമമായി നടത്താന്‍ മാത്രം എന്തിരിക്കുന്നു? ഇന്ന് സ്വന്തമായി ആപ്പ് ഇല്ലാത്ത സ്ഥാപനങ്ങള്‍ ഉണ്ടോ? അതിന്റെ ചെയര്‍മാന്‍ KSFE ഓഫീസില്‍ ചെറിയ ഒരു ചടങ്ങായി നടത്തിയാല്‍ പോരെ? അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി ആയ കഅട കാരന്‍ ഉദ്ഘാടിച്ചാല്‍ പോരെ? ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ബന്ധപ്പെട്ട കുറച്ചു പേരും ക്ഷണിതാക്കള്‍.
ഇതിനു ഹോട്ടല്‍ പ്രസിഡന്‍സിയില്‍ ചെലവ് എത്ര വരും? തീറ്റ അടക്കം ഒരു ലക്ഷം കൂട്ടിക്കോ. അതിന്റെ പുറമെ മാതൃഭൂമിയില്‍ ഫ്രണ്ട് പേജില്‍ കാല്‍ പേജ് പരസ്യം. അതിന് 5 ലക്ഷം വരുമോ? എനിക്കറിയില്ല. സര്‍ക്കാര്‍ ആണെങ്കില്‍ കുറയുമായിരിക്കും. പോട്ടെ മൂന്ന് ലക്ഷം ആയിരിക്കും. ഹിന്ദുവില്‍ ഇതിന്റെ മൂന്നില്‍ ഒന്ന് പരസ്യം മൂന്നാം പേജില്‍ ഉണ്ട്. മിക്കവാറും എല്ലാ പത്രങ്ങളിലും ഉണ്ട്. എങ്കില്‍ അല്ലേ ദേശാഭിമാനിക്കും ഈ കേക്കിന്റെ ഒരു കഷ്ണം കിട്ടൂ. ഉല്‍ഘാടനത്തിന്റെ മൊത്തം ചെലവ് എന്റെ കൊട്ടത്താപ്പ് കണക്കു ഒരു 10 ലക്ഷം എന്നാണ്. ആരെങ്കിലും വിവരവകാശം വഴി മൊത്തം ചെലവ് ഒന്ന് എടുക്കണേ.
അത്യാവശ്യം ലാഭത്തില്‍ പോകുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ്. ചെലവ് ചുരുക്കണം എന്ന് പറയുന്ന, പറയേണ്ട ധനമന്ത്രി ഉപദേശിക്കണ്ടേ ഇത്തരം ചടങ്ങുകള്‍ വേണ്ടെന്ന്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ബഹുഭൂരിപക്ഷവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട് എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണ്ടാ.
(സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് ജോസ് സെബാസ്റ്റ്യന്‍. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് )