ഓരോ യുദ്ധവും തകര്‍ക്കുന്നത് ഇന്നിന്‍റെ ജീവന്‍ മാത്രമല്ല നാളെയുടെ സ്വപ്നങ്ങളും; വിദ്യാലയ അങ്കണത്തില്‍ ആയിരം ദീപങ്ങള്‍ തെളിയിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും

Kozhikode

കോഴിക്കോട്: ഓരോ യുദ്ധവും തകര്‍ക്കുന്നത് ഇന്നിന്റെ ജീവന്‍ മാത്രമല്ല നാളെയുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും കൂടിയാണ് എന്ന സന്ദേശവുമായി സെന്റ് ഫിലോമിനാസ് എ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാലയ അങ്കണത്തില്‍ ആയിരം ദീപങ്ങള്‍ തെളിയിച്ചു.

സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തി വിട്ടുകൊണ്ട് യുദ്ധ സമാധാനം ആഹ്വാനം ചെയ്തു. വെള്ളരിപ്രാവിനെ പറത്തി ഫാദര്‍ ജോസ് ആഞ്ചിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി കെ ചന്ദ്രന്‍, ഹെഡ്മിസ്ട്രസ് അഗത പി സി, പ്രോഗ്രാം കോഡിനേറ്റര്‍ ഷൈബാ കിഷോര്‍, പി ടി എ പ്രസിഡന്റ് പ്രഷീല തുടങ്ങിയവരും മറ്റ് അധ്യാപകരും ചേര്‍ന്ന് നേതൃത്വം നല്‍കി.