കോഴിക്കോട്: റഹ്മാനിയ വൊക്കേഷണല്‍ എച്ച് എസ് എസ് ഫോര്‍ ഹാന്‍ഡികാപ് ഡിന്റെ നാഷണല്‍ സര്‍വീസ് സ്‌കീമും ദര്‍ശനം ഗ്രന്ഥാലയത്തിന്റെ ലൈബ്രറി കൗണ്‍സില്‍ അംഗീകൃത താലൂക്ക് കരിയര്‍ ഗൈഡന്‍സ് സെന്ററും ചേര്‍ന്ന് ഉണര്‍വ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ദര്‍ശനം ഗ്രന്ഥശാല ഹാളില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം പി ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആഷിക്ക് കെ പി അധ്യക്ഷത വഹിച്ചു. ദര്‍ശനം കരിയര്‍ ഗൈഡന്‍സ് മെന്റര്‍ എം എ ജോണ്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ഹരിത സേന റഹ് മാനിയ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ പി വി ഇബ്രാഹിം, ദര്‍ശനം ജോയിന്റ് സെക്രട്ടറി എം എന്‍ രാജേശ്വരി, നടക്കാവ് ഗേള്‍സ് അധ്യാപകന്‍ സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഫൈസല്‍ പി സ്വാഗതവും വോളന്റിയര്‍ സിയ ഫാത്തിമ നന്ദിയുംപറഞ്ഞു.