ആർട്ടിൻ ഫോൺ കുത്തി വര ചിത്രങ്ങളുടെ പ്രദർശനം

Kozhikode

കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയിൽ അജീഷ് ഐക്കരപ്പടിയുടെ സ്മാർട്ട് ഫോണിൽ വിരൽ കൊണ്ട് കുത്തി വരയ്ക്കുന്ന 500 ആം ചിത്രത്തിൻ്റെ പ്രകാശനം നടന്നു. പെസഹ വ്യാഴാഴ്ചയുടെ പ്രത്യേകത കണക്കിലെടുത്ത് അന്ത്യഅത്താഴത്തിൻ്റെ ഉള്ളറ ഭാവനയിൽ പകർത്തിയ ‘ ദി ഇൻസൈഡ് ‘ പ്രമുഖ ചിത്രകാരനും കാർട്ടൂണിസ്റ്റുമായ കരുണാകരൻ പേരാമ്പ്ര, കവിയും ദർശനം മുഖ്യ രക്ഷാധികാരിയുമായ പി കെ ഗോപിക്ക് കൈമാറി പ്രകാശിപ്പിച്ചു.

മലപ്പുറം ചെറുകാവ് പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ കെ സുരേഷ് ബാബു അധ്യക്ഷനായി. ചേവരമ്പലം യുവജന വായനശാല സെക്രട്ടറി കെ പി ശശികുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി, പൊൻകതിർ റസിഡൻസ് അസോസിയേഷൻ വനിത വിഭാഗം കൺവീനർ ജിഷി സുനിൽകുമാർ, സൗഹൃദം സ്വയം സഹായ സംഘം സെക്രട്ടറി പ്രസന്ന നമ്പ്യാർ, ബാലവേദി മെൻ്റർ പി ജസീലുദീൻ, കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ രമേഷ്, നടൻ രാജേഷ് മല്ലർകണ്ടി എന്നിവർ ആശംസ നേർന്നു.

കുത്തി വര ചിത്രകാരൻ അജീഷ് ഐക്കരപ്പടി മറുമൊഴി ചൊല്ലി. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ടി കെ സുനിൽകുമാർ നന്ദിയും പറഞ്ഞു. കുത്തി വര ചിത്രങ്ങളുടെ പ്രദർശനം ദർശനം എം എൻ സത്യാർത്ഥി ഹാളിൽ വൈകിട്ട് 4 മണി മുതൽ ഈസ്റ്റർ ദിനം വരെ തുടരും. എം എ ജോൺസൺ, സെക്രട്ടറി,ദർശനം ഗ്രന്ഥാലയം, കാളാണ്ടിത്താഴം , ചെലവൂർ 9745030398. …………