പരപ്പനങ്ങാടി: ഗസയില്‍ ഇസ്റാഈല്‍ നടത്തുന്ന വംശഹത്യയ്ക്ക് ഇന്ത്യാ ഗവര്‍മെന്റ് കൂട്ടുനില്‍ക്കരുതെന്ന് ഐഎസ്എം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ നീണ്ട സയണിസ്റ്റ് കൈയ്യേറ്റത്തിന്റെ ഇരകളാണ് ഫലസ്തീനികള്‍. ജനിച്ചുവളര്‍ന്ന മണ്ണ് സാമ്രാജ്യത്വ താല്പര്യങ്ങള്ക്കായി ഫലസ്തീനികളില്‍ നിന്ന് അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അധികാരമുപയോഗിച്ച് പിടിച്ചെടുത്തതാണ്.
പിറന്ന നാടിന് വേണ്ടി പോരാടുന്നത് ആ നാട്ടിലെ ഓരോ വ്യക്തിയുടെയും അവകാശമാണ്. കടുത്ത നീതിനിഷേധത്തിനെതിരെയുള്ള ഫലസ്തീനികളുടെ പോരാട്ടത്തോടൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. ആ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐ എസ് എം സംഘടിപ്പിച്ച പ്രതിഷേധ വലയത്തിന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ഭാരവാഹികളായ റാഫി കുന്നുംപുറം, ഷാനവാസ് പേരാമ്പ്ര, റഫീഖ് നല്ലളം, അയ്യൂബ് എടവനക്കാട്, ജിസാര്‍ ഇട്ടോളി, ഷാനവാസ് ചാലിയം,ആസിഫ് പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

ഐ എസ് എം മണ്ഡലം ഭാരവാഹികള്‍ക്കായി നടന്ന YES 2.O (Youth Empowerment Summit)ല്‍ കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്വീഫ് കരുമ്പുലാക്കല്‍, കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ടിപി ഹുസൈന് കോയ, മലപ്പുറം വെസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍, ഐ എസ് എം ജില്ലാ ഭാരവാഹികളായ നസീം മടവൂര്‍, ഫാദില്‍ റഹ്മാന്, മുസ്ഫര്‍ മമ്പാട്, അബ്ദുല്‍ ഖയ്യൂം കുറ്റിപ്പുറം, ടികെഎന് ഹാരിസ്, സഅദ് ഇരിക്കൂര്‍, അദീബ് പൂനൂര്, ഡോ. അഹ്മദ് സാബിത്ത്, സ്വാനി എടത്തനാട്ടുകര, സാബിഖ് മഞ്ഞാലി, സജ്ജാദ് ആലുവ, സലീം വടക്കുംതല, സഹദ് കൊല്ലം എന്നിവര്‍ സംസാരിച്ചു.