ചെന്നൈ: ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഒക്ടോബര്‍ 22, 29 തിയതികളില്‍ തമിഴ്‌നാട്ടിലുടനീളം 35 സ്ഥലങ്ങളില്‍ ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ റൂട്ടുമാര്‍ച്ചിനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് സംഘാടകര്‍ കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് സമ്പാദിച്ചത്.
ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ പൊതു ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മുതല്‍ അഞ്ച് ദിവസം മുമ്പെങ്കിലും പൊലീസ് അനുമതി നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍ എസ് എസ് മാര്‍ച്ചിന് മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിശ്ചയിച്ച റൂട്ടുകളിലൂടെ മാത്രമേ റൂട്ട് മാര്‍ച്ച് നടത്താവൂ എന്ന് പറഞ്ഞ ജഡ്ജി, അനുമതി നല്‍കുന്നതില്‍ പൊലീസ് ഉന്നയിച്ച എല്ലാ എതിര്‍പ്പുകളും തള്ളുകയായിരുന്നു.