വാഹനാപകടത്തില്‍ മരിച്ചു

Gulf News GCC ചരമം Obit

മസ്‌ക്കറ്റ്: മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ഥി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. മസ്‌കത്തില്‍ ജോലി ചെയ്യുന്ന ഫസല്‍ റഹ്മാന്‍ മുംതാസ് ദമ്പതികളുടെ മകനും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളെജിലെ എം ബി ബി എസ് വിദ്യാര്‍ഥിയുമായ തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്‌സലുറഹ്മാന്‍ (22) ആണ് മരിച്ചത്. ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാം മൈലില്‍ തിങ്കളാഴ്ച രാവിലെ നാല് മണിക്കായിരുന്നു അപകടം.

പാലക്കാട് നിന്നും മംഗാലാപുരത്തേക്ക് പോകുന്ന സ്വിഫ്റ്റ് ബസും മിഫ്‌സലുറഹ്മാന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മികച്ച ഫുട്‌ബോള്‍ കളിക്കാരനായ മിഫ്‌സലുറഹ്മാന്‍ കോഴിക്കോട് രാവിലെ നടക്കുന്ന യൂനിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാന്‍ കണ്ണൂരിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. റബീഹ്, ഇസാന്‍, ഷന്‍സ എന്നിവര്‍ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *