ദുബൈ: ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് സിതാരയുടെ ഭര്‍ത്താവ് കണ്ണൂര്‍ തലശേരി സ്വദേശി ഒ വി അബ്ദുള്‍ ഫഹീം (52) ദുബൈയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദുബൈയില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ കൊക്കക്കോള കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ജോലിചെയ്തിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു. 10 ദിവസം മുമ്പാണ് സിതാരയും മക്കളും ദുബൈയിലെത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഭര്‍ത്താവിന്റെ മരണം. പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഒ.വി. സാബിറ, മക്കള്‍: ഗസല്‍, ഐദീന്‍, സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ.