കോഴിക്കോട്: കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തക കവര്‍, പുസ്തക നിര്‍മ്മിതി, സ്റ്റാള്‍ എന്നീ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കവര്‍ രൂപ കത്പനയില്‍ ഒന്നാം സ്ഥാനം അജു ഷീല ഗോപാലനാണ്. തൃശൂര്‍ യുവതരംഗം പ്രസിദ്ധീകരിച്ച നിധിന്‍ കെയുടെ രാമന്‍ നായരുടെ കൊമ്പന്‍ മീശ എന്ന പുസ്തകത്തിന്റെ കവര്‍ രൂപകത്പനയാണ് സമ്മാനത്തിന് അര്‍ഹമായത്. ഈ വിഭാഗത്തിലെ രണ്ടാം സമ്മാനത്തിന് നിഷാന്‍ അര്‍ഹനായി. കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച ടി ടി പ്രഭാകരന്‍ എഡിറ്റ് ചെയ്ത റേഡിയോ നാടക പ്രസ്ഥാനം എന്ന പുസ്തകത്തിന്റെ കവര്‍ രൂപകത്പനയാണ് നിഷാനെ സമ്മാനത്തിന് അര്‍ഹനാക്കിയത്.
പുസ്തക നിര്‍മ്മിതിയില്‍ ഒന്നാം സമ്മാനം കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഡോ കെ ശ്രീകുമാറിന്റെ ബുദ്ധ വെളിച്ചം കുട്ടികളുടെ ശ്രീബുദ്ധന്‍ എന്ന പുസ്തകത്തിനാണ്. തിരുവനന്തപുരം സംസ്ഥാന സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം എന്ന പുസ്തകത്തിനാണ്. മികച്ച സ്റ്റാള്‍ ഒന്നാം സമ്മാനം തൃശൂരിലെ എച്ച് ആന്റ് സി പബ്ലിക്കേഷനേയും രണ്ടാം സമ്മാനം തൃശൂരിലെ ബുക്കര്‍ മീഡിയയേയും തെരഞ്ഞെടുത്തു. ജെ ആര്‍ പ്രസാദ്, ഡോ ഷാജു നെല്ലായി, ശ്രീജ പള്ളം എന്നിവരായിരുന്നു വിധി നിര്‍ണയ സമിതി അംഗങ്ങള്‍.