കോഴിക്കോട്: ‘ഹെല്‍മെറ്റ് ധരിക്കൂ ജീവന്‍ രക്ഷിക്കൂ’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഹെല്‍മറ്റ് വിപണിയിലെ ഏക മലയാളി കമ്പനിയായ ടര്‍ട്ടില്‍ ഹെല്‍മെറ്റ് കമ്പനിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ഫാക്ടറി വിലക്ക് ഹെല്‍മെറ്റ് വില്‍പ്പന മേള സംഘടിപ്പിക്കും. ഇന്നു മുതല്‍ ജൂണ്‍ 30വരെ വലിയങ്ങാടിയിലെ ഇറ്റാലിക്ക ട്രേഡിങ് കമ്പനിയിലാണ് മേള സംഘടിപ്പിക്കുന്നത്. ടര്‍ട്ട്ല്‍ ഹെല്‍മെറ്റുകള്‍ ഫാക്ടറി വിലയ്ക്ക് നല്‍കുമെന്നതാണ് മേളയുടെ പ്രത്യേകയെന്ന് സംഘടാകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തു മുതല്‍ വൈകീട്ട് ആറുവരെയാണ് മേള. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഡെവല്പ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണി, ടര്‍ട്ടില്‍ കമ്പനി എം ഡി അഷറഫ്, എം എന്‍ ഉല്ലാസന്‍, സി കെ ബാബു, ബിജോയ് ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.
