വീട്ടില്‍ നിന്നും വളരെ അകലെ, പാരാമെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ദമ്പതികളുടെ ഏക മകളായി ജനിച്ച വര്‍ഷ, വളര്‍ന്നത് മുത്തശ്ശിയോടൊപ്പമായിരുന്നു. മനോഹരമായ ഓര്‍മ്മകളൊന്നുമില്ലാതെ, ഏകാന്തമായി ജീവിതം മുന്നോട്ടു പോയിരുന്ന അക്കാലത്ത് പുസ്തകങ്ങള്‍ അവളുടെ ഏക കൂട്ടാളിയായി മാറി . 98% ല്‍ അധികം മാര്‍ക്‌സ് നേടിയിട്ടും തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം വളരെ കുറവായിരുന്നു.
വേഗത്തില്‍ ജോലി നേടുക, കുടുംബത്തെ പരിപാലിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, തന്റെ മാതാപിതാക്കളെപ്പോലെ പാരാമെഡിക്കല്‍ മേഖലയില്‍ എവിടെയെങ്കിലും തുടര്‍ വിദ്യാഭ്യാസം നടത്താന്‍ അവള്‍ തീരുമാനിച്ചു. എന്നാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍ ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ സ്ഥാപനമായ ഏരീസ് ഗ്രൂപ്പില്‍ ജോലി ലഭിച്ചതോടെ വിധി മറ്റൊന്നായി. തങ്ങളുടെ ജീവനക്കാരുടേയും അവരുടെ കുട്ടികളുടെയും എഫിഷ്യന്‍സി വിലയിരുത്തുന്ന സംവിധാനത്തിലൂടെ, ഏരീസ് ഗ്രൂപ്പ് വര്‍ഷയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു. അവസാനം, കൊച്ചി ശ്രീനാരായണ കോളേജില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് ചേരുവാന്‍ ഉപദേശിക്കുകയും വേണ്ട പിന്തുണ നല്‍കുകയും ചെയ്തു.
ഇത്തരത്തില്‍ ആ കുട്ടിയുടെ മെന്റര്‍ഷിപ്പ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം, അവര്‍ തന്നെ രൂപം നല്‍കിയ നൂതനമായ എഫിഷ്യന്‍സി മാനേജ്‌മെന്റ് ടൂളായ എഫിസം ഉപയോഗിച്ച് അവളുടെ ടാലെന്റും പാഷനും മികച്ചതാക്കുകയും കരിയറില്‍ പുതിയ ടാര്‍ഗറ്റുകള്‍ സജ്ജീകരിയ്ക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച മാരിടൈം വിദ്യാര്‍ത്ഥിയാകുക എന്നതായിരുന്നു അവളുടെ കോഴ്‌സ് ടാസ്‌ക്.
തുടക്കത്തില്‍, ഒരു സാധാരണ ഗ്രാമീണ പെണ്‍കുട്ടി മാത്രമായിരുന്ന അവള്‍ക്ക്, ഇത്തരത്തില്‍ ലോകത്തെ മികച്ച വിദ്യാര്‍ത്ഥി ആകുക എന്നതൊക്കെ വളരെ അസാധ്യമായി തോന്നി. ഒപ്പം, പുരോഗമനപരമായ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാത്ത ഹോസ്റ്റല്‍ അന്തരീക്ഷവും അവളുടെ സ്വഭാവ ഗുണങ്ങള്‍ വളര്‍ന്നു വികസിപ്പിയ്ക്കുന്നതിന് വിലങ്ങു തടിയായി. ആദ്യകാലങ്ങളില്‍, ഇതൊക്കെ അവളുടെ സ്‌കോറുകളെ ബാധിയ്ക്കുകയും ഉയര്‍ന്ന റാങ്കുകള്‍ അവള്‍ക്ക് നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എഫിസം ശ്രദ്ധയോടെ പിന്തുടര്‍ന്ന് പോന്നിരുന്ന അവള്‍, പതുക്കെപ്പതുക്കെ നേട്ടങ്ങള്‍ കൈവരിച്ചു തുടങ്ങുകയും പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ജീവിതത്തിന്റെ ഓരോ ദിവസവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തിരുത്തല്‍ നടപടികളും അവള്‍ കൈക്കൊണ്ടു. ഏരീസിനെ സംബന്ധിച്ചിടത്തോളം ഒരു ലീഡര്‍, വ്യവസായലോകം നിഷ്‌കര്‍ഷിക്കുന്ന സോഫ്റ്റ് സ്‌കില്‍സില്‍ സമര്‍ത്ഥനായിരിക്കണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ പരമ്പരാഗത അക്കാദമിക് പാഠ്യപദ്ധതിയിലൊന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍, കാമ്പസില്‍ സാധ്യമായ ടാസ്‌കുകള്‍ കോര്‍ഡിനേറ്റ് ചെയ്യുവാനും അതുവഴി ലീഡര്‍ഷിപ്പ് ക്വാളിറ്റി വളര്‍ത്തിയെടുക്കുവാനും വര്‍ഷ മുന്‍കൈയെടുത്തു. അതേസമയം, സെമസ്റ്റര്‍ പരീക്ഷകളില്‍ ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെ, അവള്‍ അക്കാദമിക് വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും കോഴ്‌സിന്റെ അവസാനം വരെ ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ മുന്‍നിരയിലെത്താന്‍ അത്മതിയാകുമായിരുന്നില്ല. ലോകമെമ്പാടുമുള്ള നൂറുകണക്കിന് മാരിടൈം അക്കാദമികളില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടിസ്‌കില്‍ഡ് പ്രതിഭകളുമായി അവള്‍ക്ക് മത്സരിക്കേണ്ടി വന്നു. തൊണ്ണൂറ്റി എട്ട് ശതമാനം ആധിപത്യത്തോടെ പുരുഷന്മാര്‍ കുത്തകയാക്കി വച്ചിരിക്കുന്ന മേഖല കൂടിയാണിത്. അക്കാദമിക് സ്‌കോറുകളും പാഠ്യേതര പ്രവര്‍ത്തനങ്ങളും കൊണ്ട് മാത്രം അവരെ മറികടക്കാന്‍ ഒരിക്കലും തനിക്ക് കഴിയില്ലെന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെറ്റാവര്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയെക്കുറിച്ച് ഗവേഷണം നടത്താന്‍ അവള്‍ മുന്‍കൈയെടുത്തു. ഈ സാങ്കേതിക വിദ്യകള്‍ ഒന്നും മാരിടൈം മേഖലയില്‍ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ ഈ വ്യവസായത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുവാന്‍ ഉതകുന്നതാണ് അവയുടെ പ്രയോഗ സാധ്യതയുടെ വ്യാപ്തി എന്ന് നമുക്ക് കാണാവുന്നതാണ്.
ഒരു സമ്പൂര്‍ണ്ണ ഓഷ്യാനോഗ്രാഫിക് ‘സ്വാത്ത് (SWATH) റിസര്‍ച്ച് വെസ്സല്‍’, രൂപകല്‍പന ചെയ്യുന്നതിനുള്ള തന്റെ അന്തിമ പ്രോജക്ട് പൂര്‍ത്തിയാക്കാനുള്ള സമയപരിധിയിലായിരുന്നിട്ടും അവസാന വര്‍ഷത്തില്‍ അവള്‍ സിംഗപ്പൂര്‍, ദുബായ്, ഇന്ത്യ എന്നിവിടങ്ങളില്‍ മൂന്ന് അന്താരാഷ്ട്ര പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കുവാന്‍ സമയം കണ്ടെത്തി. കോളേജിലെ അവളുടെ പ്രോജക്ട് ഗൈഡ് പോലും ഒന്നിലധികം കാര്യങ്ങളില്‍ അവള്‍ ഒരേ സമയം ഏര്‍പ്പെടുന്നതില്‍ അസ്വസ്ഥനായിരുന്നു. മാത്രമല്ല ഇത്തരത്തിലുള്ള അവളുടെ ടൈറ്റ് ഷെഡ്യൂളിനും എതിരായിരുന്നു.
എന്നാല്‍ എഫിസം, അവളുടെ ടൈം മാനേജ്‌മെന്റ് സ്‌കില്‍സ് എല്ലാം നന്നായി ട്യൂണ്‍ ചെയ്തതിനാല്‍, തന്റെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസം വര്‍ഷക്ക് ഉണ്ടായിരുന്നു. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും, ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് കള്‍ച്ചര്‍ മനസ്സിലാക്കുക, എഫിസം ഉപയോഗം പഠിക്കുക എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രായോഗിക അനുഭവം കൈവരിക്കുന്നതിനായി അവള്‍ ഏരീസ് ഗ്രൂപ്പിന്റെ ഡിസൈന്‍ ഡിവിഷനിലേക്ക് പോകുമായിരുന്നു. അവള്‍ എന്‍ഡിറ്റി യില്‍ നിരവധി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ പഠിക്കുകയും സാധാരണയായി പുരുഷന്മാര്‍ക്ക് മാത്രമായുള്ള റോപ്പ് ആക്‌സസ് പരിശീലന സെഷനുകളില്‍ വരെ പങ്കെടുക്കുകയും ചെയ്തു.
ദുബായില്‍ നടന്ന ലോക പ്രശസ്തമായ ഷിപ്പ്‌ടെക് എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് വേദിയില്‍, ‘ ഇന്റര്‍നാഷണല്‍ മാരിടൈം സ്റ്റുഡന്റ് അവാര്‍ഡ്’ നു വേണ്ടിയുള്ള മത്സരം പ്രഖ്യാപിച്ചപ്പോള്‍, ഉയര്‍ന്ന അക്കാദമിക് സ്‌കോറുകള്‍, പാഠ്യേതര പ്രവര്‍ത്തന റെക്കോര്‍ഡുകള്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, അക്കാദമിക് റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ പേപ്പര്‍ അവതരണങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയ ബയോഡാറ്റയുമായി ആ മത്സരത്തില്‍ പങ്കെടുക്കുവാന്‍ വര്‍ഷയും തയ്യാറായി വന്നു. മാരിടൈം സ്റ്റുഡന്റ് റേസിനായി മികച്ച കഴിവുകളുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ അണിനിരന്നിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ ഇടംപിടിച്ച ഏക വനിതാ സ്ഥാനാര്‍ത്ഥി അവളായിരുന്നു. അവസാനം ഒട്ടും ആശയക്കുഴപ്പത്തിലാവാതെ വര്‍ഷയെ വിജയിയായി പ്രഖ്യാപിക്കാനുള്ള തീരുമാനം സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായി കൈക്കൊള്ളുകയും അത് ലോകമെമ്പാടുമുള്ള എല്ലാ വനിതാ മാരിടൈം വിദ്യാര്‍ത്ഥിനികള്‍ക്കും പ്രചോദനമേകുന്ന ഒന്നായി മാറുകയും ചെയ്തു.
‘ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ സര്‍ സോഹന്‍ റോയ് എന്റെ കരിയര്‍ മെന്റര്‍ എന്ന നിലയിലും എഫിസം എന്റെ പ്രൊഫഷണല്‍ ഗൈഡ് എന്ന നിലയിലും ഒപ്പം എന്റെ മാതാപിതാക്കളുടെ സ്‌നേഹം വെല്ലുവിളികള്‍ എന്നിവയുമൊക്കെ എന്നോടൊപ്പം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ നിലയിലെത്തില്ലായിരുന്നു. ഞാന്‍ ഈ അവാര്‍ഡ് അവര്‍ക്കെല്ലാം സമര്‍പ്പിക്കുന്നു’, ദുബായില്‍ നടന്ന മാരിടൈം മേഖലയിലെ വിശ്വവിഖ്യാതരായ നൂറുകണക്കിന് ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ഷിപ്പ്‌ടെക് ഇന്റര്‍നാഷണല്‍ അവാര്‍ഡ് ചടങ്ങിനിടെ വര്‍ഷ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലുതും പാരമ്പര്യമുള്ളതുമായ ഷിപ്പ് ക്ലാസിഫിക്കേഷന്‍ സൊസൈറ്റികളില്‍ ഒന്നായ ബ്യൂറോ വെരിറ്റാസിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവളെ പ്രത്യേകം അഭിനന്ദിക്കുകയും അവരുടെ പുതിയ കപ്പലുകളുടെ നിര്‍മ്മാണ വിഭാഗത്തില്‍ മറൈന്‍ സര്‍വേയറായി ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാല്‍ വര്‍ഷയുടെ മെന്റര്‍ കമ്പനിയായ ഏരീസ് ഗ്രൂപ്പില്‍ ഇതിനകം ചേര്‍ന്നു കഴിഞ്ഞിരുന്നതിനാല്‍ അവിടെ നിന്ന് വിട്ടുപോകാന്‍ അവള്‍ക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ, ഒരു പുതുമുഖത്തിന് സ്വപ്നം കാണാന്‍ സാധിക്കുന്നതിലും വലിയ ശമ്പളമായിരുന്നു അവര്‍ ഓഫര്‍ ചെയ്തിരുന്നത്. അവളെ ലഭിക്കാനായി ബ്യൂറോ വെരിറ്റാസിന്റെ ദുബായ് ഓഫീസ് ഏരീസ് ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു.
തങ്ങള്‍ കണ്ടെത്തിയ മികച്ച പ്രതിഭ, ‘ബിവി’യില്‍ ചേരുന്നതില്‍ എരീസിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ കാരണം അവളുടെ കരിയറിന് അത് മികച്ച ഗുണം ചെയ്യുമെന്ന് അവര്‍ക്കുറപ്പായിരുന്നു. കൃത്യസമയത്ത് കൃത്യമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ അവളെ അനുവദിയ്ക്കുമ്പോള്‍ മാത്രമാണ്, ‘ഗൈഡന്‍സ്’ എന്ന വാക്കിന്റെ കൃത്യമായ നിര്‍വചനം അര്‍ത്ഥപൂര്‍ണ്ണമാവൂ എന്നും അവര്‍ക്ക് അറിയാമായിരുന്നു. ഒരു പ്രൊഫഷണല്‍ ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍, ഏരീസിന് അവരുടെ മികച്ച പ്രതിഭകളില്‍ ഒന്ന് നഷ്ടപ്പെട്ടെങ്കിലും, അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്ക് അവരുടേതായ മേഖലകള്‍ കണ്ടെത്തി നല്‍കുവാനും അതില്‍ ഒരു പ്രൊഫഷണലായി അവരെ വാര്‍ത്തെടുക്കുവാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ‘ഇന്‍ഡസ്ട്രിയല്‍ മെന്റേഴ്‌സ്’ ആയി മാറേണ്ടത് ഓരോ സ്ഥാപനത്തിന്റെയും കോര്‍പ്പറേറ്റ് പ്രൊഫഷണല്‍ ഉത്തരവാദിത്തമാണെന്ന് വീണ്ടും വീണ്ടും തെളിയിയ്ക്കുന്നതില്‍ ഏരീസ് വിജയിക്കുകയാണ്.
വര്‍ഷ ഒടുവില്‍ ബ്യൂറോ വെറിറ്റാസിന്റെ (ബിവി)യുടെ ഭാഗമായി, എങ്കിലും ഏരീസ് ഗ്രൂപ്പുമായുള്ള ബന്ധം അവള്‍ വിച്ഛേദിച്ചിട്ടില്ല. ഏരീസിന് കീഴിലുള്ള ഒരു വ്യാവസായിക സര്‍വ്വകലാശാലയായ എ ഐ എം ആര്‍ ഐയില്‍ ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റ് പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അവള്‍. തന്റെ ജീവിതത്തിന്റെ വഴി കാട്ടിയും വിജയ രഹസ്യവുമായ എഫ് ഫിസത്തില്‍ ഗവേഷണം നടത്തി മാരിടൈം മേഖലയിലെ തൊഴില്‍ പരിശീലങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവനേവല്‍ ആര്‍ക്കിടെക്റ്റ് . സ്വപ്നങ്ങള്‍ പോലുമില്ലാതിരുന്ന തന്നെപ്പോലുരു സാധാരണ പെണ്‍കുട്ടിയ്ക്ക് എഫ് ഫിസം എന്ന മാന്ത്രിക സംവിധാനത്തിന്റെ സഹായത്തോടെ കേവലം നാലു വര്‍ഷം കൊണ്ട് ഇങ്ങനെയൊരു പരിണാമം സാദ്ധ്യമാണെങ്കില്‍ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അതിലേക്കു കടന്നു വരാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇതു പോലുയര്‍ന്നു വരാന്‍ തീര്‍ച്ചയായും സാധിക്കേണ്ടതാണെന്ന് വര്‍ഷ വിശ്വസിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ ,ഉദ്യോഗാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, പ്രഫഷണല്‍സ്, വാണിജ്യ വ്യവസായ സംരംഭകര്‍ എന്നിങ്ങനെ ജീവിതത്തിന്റെ ഓരോ തുറകളിലും പ്രവര്‍ത്തിക്കുന്നവരുടെ എഫിഷന്‍സിയെ ഒരു വ്യക്തി എന്ന നിലയിലോ ഒരു ടീമിന്റെ ഭാഗമായോ,
കണ്ടു കൊണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗിക കര്‍മ്മ പദ്ധതിയാണ് എഫിസം. ഓരോ വ്യക്തിയും തന്റെ കഴിവിനേയും അഭിരുചിയേയും യോഗ്യതയേയും സ്വപ്നങ്ങളേയും തിരിച്ചറിഞ്ഞ് ജീവിത ലക്ഷ്യങ്ങള്‍ കുറിയ്ക്കുകയും അനുദിനം അതിലേക്കുള്ള യാത്രയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ലക്ഷ്യത്തില്‍ കൃത്യമായെത്തി വിജയം വരിക്കുമ്പോള്‍ ലഭിയ്ക്കുന്ന സന്തോഷത്തിനും സംതൃപ്തിയോടുമൊപ്പം വര്‍ദ്ധിച്ച കാര്യക്ഷമത തൊഴില്‍ സ്ഥാപനത്തിന്റെ ലാഭമായി മാറ്റുന്ന സംവിധാനം കൂടിയാണ് എഫ്ഫി സം.
മാരിടൈം ഇന്‍ഡസ്ട്രിയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഒരു നൂതന ആശയത്തിനോ ഉല്‍പ്പന്നത്തിനോ സമീപഭാവിയില്‍ത്തന്നെ പ്രതിഭാധനയായ ഈ പെണ്‍കുട്ടി രൂപം നല്‍കുമെന്നും അത് ലോകമെമ്പാടുമുള്ള എല്ലാ മാരിടൈം പ്രൊഫഷണലുകള്‍ക്കും ഒരു മാതൃകയായി മാറുമെന്നും പ്രത്യാശിക്കാം.