ശാസ്ത്രമേഖലയിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം: മാണി സി കാപ്പന്‍

Kottayam

ഇടനാട്: വിദ്യാര്‍ത്ഥികളുടെ ശാസ്ത്രമേഖലയിലെ കഴിവുകള്‍ പ്രോല്‍സാഹിപ്പിച്ചാല്‍ രാജ്യത്തിന് നേട്ടമാകുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. രാമപുരം സബ്ജില്ല ശാസ്ത്രമേള ഇടനാട് എസ് വി എന്‍ എസ് എസ് ഹൈസ്‌ക്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീനച്ചില്‍ താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് സി പി ചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രാമപുരം എ ഇ ഒ മേരിക്കുട്ടി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ജു ബിജു, ഷൈനി സന്തോഷ്, സജേഷ് ശശി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ഷീലാ ബാബു, പ്രിന്‍സ് അഗസ്റ്റിന്‍, അനസ്യാ രാമന്‍ എന്നിവര്‍ പ്രസംഗിച്ചു.