പുളിക്കല്‍: എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബിള്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 വീല്‍ചെയര്‍ യാത്രികര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. വീല്‍ചെയര്‍ വിതരണ ഉദ്ഘാടനം മുഹമ്മദ് ശാമില്‍ പുകയൂരിന് വീല്‍ചെയര്‍ നല്‍കി കേരള സംസ്ഥാന വീല്‍ചെയര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം നിര്‍വഹിച്ചു.
എബിലിറ്റി ചെയര്‍മാന്‍ കെ.അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എബിലിറ്റി ഗവേര്‍ണിങ് ബോഡി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ കബീര്‍ മോങ്ങം, എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഡയറക്ടര്‍ സി അഷ്‌റഫ്, പ്രോഗ്രാം കോഡിനേറ്റര്‍ ഫൗസിയ സി പി, എബിലിറ്റി സോഷ്യല്‍ വര്‍ക്കര്‍ ശബ പി ടി എന്നിവര്‍ സംസാരിച്ചു. പോളിയോ, മസ്‌കുലര്‍ ഡിസ്‌ട്രോഫി, സ്‌പൈനല്‍ ഇഞ്ചുറി, സെറിബ്രല്‍ പാള്‍സി ബാധിതരില്‍ പെട്ട 30 ഭിന്നശേഷിക്കാര്‍ക്കാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്.