കൊച്ചി: മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് ഫഌറ്റില്‍ വിനായകന്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് വിനായകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ സ്റ്റേഷനിലും മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.