ചിന്ത / എ പ്രതാപന്‍
എത്രമാത്രം വിവരദോഷികളും അല്‍പരുമാണ് തങ്ങളെന്ന് നടന്‍ വിനായകന്റെ അറസ്റ്റിനെ കുറിച്ചുള്ള പ്രസ്താവനകളിലൂടെ ഉമ തോമസ് എം എല്‍ എയും ചില കോണ്‍ഗ്രസ് നേതാക്കളും തെളിയിക്കുന്നു. വിനായകനെ ദണ്ഡിച്ചാലെ തങ്ങള്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് ആവൂ എന്ന് ഇവര്‍ കരുതുന്നതു പോലെ.
സി പി എമ്മിനെ എതിര്‍ക്കാന്‍ എ കെ ജി യെ ശിശുപീഢകനെന്ന് വിളിക്കണമെന്നും, പിണറായിയെ വിമര്‍ശിക്കാന്‍ കാറല്‍ മാര്‍ക്‌സില്‍ നിന്ന് തുടങ്ങണമെന്നും കരുതുന്ന സൈദ്ധാന്തിക ആചാര്യന്മാരുടെ political acumen ! കെ. സുധാകരന്റെ വിമര്‍ശനം ആരെങ്കിലും ഗാന്ധിജിയില്‍ നിന്ന് തുടങ്ങുമോ?
ജാതി, വര്‍ണ്ണം, ലിംഗം ഇതൊക്കെ എന്നാണ് ഈ മനുഷ്യരുടെ തലയില്‍ കയറുക ? അല്ലെങ്കില്‍ തലയില്‍ നിന്ന് ഇറങ്ങുക ? വിനായകന്റെ പോലീസ് സ്‌റ്റേഷനിലെ വീഡിയോ കണ്ട് തനിക്ക് ലജ്ജ തോന്നി എന്നാണ് ഉമ തോമസ് പറഞ്ഞത്.
ഞാന്‍ ഉമ തോമസിനെയോര്‍ത്ത് ലജ്ജിക്കുന്നു. ലജ്ജിക്കാനുള്ള ഒരു പൗരന്റെ അവകാശം, അല്ലെങ്കില്‍ ഉത്തരവാദിത്വം, ഞാന്‍ ഈ ജനപ്രതിനിധിക്ക് വേണ്ടി വിനിയോഗിക്കുന്നു.