വാക്ശരം / ടി കെ ഇബ്രാഹിം
ഈ ചിത്രം ആരുടെ ഭാവനയാണെന്നറിയില്ല. ഭയാനകവും അഭിശപ്തവുമായ ഒരു കാലത്തിന്റെ അടയാളങ്ങള്‍ വഹിക്കുന്നുണ്ട് ഈ നരകപടം. നരജന്മത്തിന്റെ മുഴുവന്‍ പൈശാചികത്വവും ചിത്രതലത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇരുണ്ട ആകാശത്തിനു കീഴെ മറ്റേതോ ശാന്തി തീരത്തേക്കു ചിറകുവീശിപ്പറന്നു പോകുന്ന കുരുന്നുകള്‍ പക്ഷേ, ഭാവനയല്ല കഴിഞ്ഞ ഒരാഴ്ചയായി ലോകം നിസ്സംഗതയോടെ കണ്ടു നില്‍ക്കുന്ന കനല്‍കാഴ്ച തന്നെയാണ്.
ഇസ്രയേല്‍ സിരകളില്‍ യുദ്ധ വാഞ്ഛ പേറുന്ന രാഷ്ട്രമാണ്. ശാന്തി പുലരാത്ത ലോകം സ്വപ്നം കണ്ടു മേവുന്നവര്‍. ദുരധികാരത്തിന്റെ ഇടനാഴികളില്‍ പതുങ്ങി നുഴഞ്ഞു ചെന്ന് സംഘര്‍ഷങ്ങളെ പെരുപ്പിച്ചു ഇര പിടിക്കുന്ന രക്തദാഹിയായ ഒരു കഴുകന്‍ ജൂതന്റെ ആന്തരികഘടനയിലുണ്ട്. (മനുഷ്യ ഭാഗധേയം തിരുത്തിയ മനുഷ്യസ്‌നേഹികളും മഹത്തുക്കളുമായ ജൂതവംശജരില്‍ കാള്‍ മാര്‍ക്‌സും ആര്‍ബര്‍ട്ട് ഐന്‍സ്‌റ്റേനുമുള്‍പ്പെടെ പലരെയും മറന്നു കൊണ്ടല്ല ഈ കുറിപ്പ്) വില്ല്യം ഷേക്‌സ്പിയര്‍ ഷൈലോക്കിന്റെ പാത്രസൃഷ്ടിയില്‍ അന്നേ ജൂതനെ മനസ്സില്‍ കണ്ടു.
ലോകത്തിന്റെ സ്വച്ഛതയെ ഹനിച്ച് ആയുധം വിറ്റു കൊഴുത്ത കുറ്റവാളി രാഷ്ട്രമാണ് ഇസ്രയേല്‍. ചരിതത്തിലുടനീളം വേട്ടയാടപ്പെട്ട ഒരു ജനത സ്വാഭാവികമായും സ്വച്ഛവും ശാന്തവുമായ ഒരു ജീവിതമാണ് കൊതിക്കേണ്ടിയിരുന്നത്. എന്നാല്‍ എല്ലാവരാലും വെറുക്കപ്പെട്ടും ആട്ടിയോടിക്കപ്പെട്ടും കഴിഞ്ഞ ആ സമൂഹത്തെ ചേര്‍ത്തുപിടിച്ച പാലസ്തീന്‍ ജനതയെ ജൂതന്‍ അവരുടെ സ്വന്തം രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെ തടവുകാരാക്കി.
എല്ലാ മനുഷ്യാവകാശ നൈതിക സീമകളെയും നിര്‍ലജ്ജം ലംഘിച്ച് സ്തീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയ ജൂതന്‍ അവന്റെ ദുരിതപൂര്‍ണ്ണമായ ഗതകാലത്തെ സ്വന്തം ദുഷ്‌കര്‍മ്മം കൊണ്ട് സാധൂകരിക്കുകയാണ് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി സയണിസം. ധനാര്‍ത്ഥരും അഹങ്കാരികളുമായ ജൂത ജനതയിലെ ഭൂരിപക്ഷവും ചരിത്രത്തിലിനിയും അരക്ഷിതരും അഭയാര്‍ത്ഥികളുമാവാനാണ് ഏറെ സാദ്ധ്യത. ഒരു ന്യൂനപക്ഷ സമൂഹമെന്ന നിലയില്‍ പൊതുസമൂഹത്തിലിനി ജൂതന്‍ എന്നും അരക്ഷിതനായിരിക്കു മെന്നു തീര്‍ച്ച.
ആയുധങ്ങളാല്‍ കവചിതനായി ഒരാള്‍ക്ക് എത്രനാള്‍ ജീവിതം സാധ്യമാണ് ? അയല്‍രാജ്യങ്ങള്‍ ചേര്‍ നിന്നു മൂത്രമൊഴിച്ചാല്‍ സംഭവിക്കുന്ന പ്രളയത്തില്‍ മുങ്ങിച്ചാവാനുള്ള അംഗബലം മാത്രമേ ഇസ്രയേലിനുള്ളൂ എന്ന യാഥാര്‍ത്യം എന്തുകൊണ്ടാവാം അവര്‍ തിരിച്ചറിയാത്തത് ? വിയറ്റ്‌നാമില്‍ നിന്നും പഠിച്ച പാഠം സ്മൃതിനാശം സംഭവിച്ചു തുടങ്ങിയ ജോബൈഡന്‍ ഓര്‍ക്കണമെന്നില്ല. ആ ചരിതം പക്ഷെ അമേരിക്കന്‍ ജനത മറന്നിരിക്കാനിടയില്ല. എന്നുമെന്നും അമേരിക്ക കൂടെയുണ്ടാവില്ല. അമേരിക്കയുടെ ധന മന:ശാസ്തം മറ്റൊന്നാണ്.
ജൂതന് ചരിത്രം നല്‍കിയ ഇടവേള മാത്രമാകാം ഈ യുദ്ധകാണ്ഡം. അഡോള്‍ഫ്ഹിറ്റ്‌ലറായിരുന്നു ശരിയെന്ന് ഈ യുദ്ധത്തെ അതിജീവിച്ച ഒരു കുട്ടി നാളെ പറയാനിടവന്നാല്‍ അവന്റെ ചരിത്ര ബോധ്യത്തെ തിരുത്താന്‍ ആര്‍ക്കുണ്ടധികാരം? ഭയാനകമായ വരും നാളുകളില്‍ ചരിത്രം പതിന്മടങ്ങ് ക്രൂരമായും, ദയാരഹിതമായും ആവര്‍ത്തിച്ചുകൂടെന്നില്ല. കരുതിയിരിക്കുക.