വടുവഞ്ചാല്‍: ചരിത്രാവബോധം കുട്ടികളില്‍ നിറയ്ക്കാനും ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകള്‍ മനസ്സിലാക്കാനും അത്തരം സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളുമായി പുതിയ കാലത്ത് സൈക്കിള്‍ യാത്രയുടെ പ്രാധാന്യം സ്വയം മനസ്സിലാക്കി മറ്റുള്ളവര്‍ക്ക് പ്രചോദനമാവുന്നതിനും വേണ്ടി വടുവന്‍ചാല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ എം യു ജോര്‍ജ്, എന്‍ എസ് എസ് ജില്ലാ കോഡിനേറ്റര്‍ ശ്യാല്‍ കെ എസ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത സൈക്കിള്‍ യാത്രയില്‍ 29 കുട്ടികള്‍ പങ്കെടുത്തു. 50 കിലോമീറ്ററിലേറെ ദൂരം താണ്ടിയ യാത്രയില്‍ അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, നീസല്‍ ഹട്ട്, ബത്തേരി ജൈന ബസ്തി, മാരിയമ്മന്‍ ക്ഷേത്രത്തിലെ ശിലാശാസനം, സര്‍വ്വജന സ്‌കൂള്‍, മീനങ്ങാടി സ്‌കൂള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും മറ്റ് സ്‌കൂളുകളിലെ എന്‍ എസ് എസ് വൊളണ്ടിയേഴ്‌സുമായി സംവദിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ നല്കി. വൈകിട്ട് പെയ്ത കനത്ത മഴ പോലും വൊളണ്ടിയേഴ്‌സിന് കൂടുതല്‍ ഊര്‍ജ്ജമാവുകയാണ് ചെയ്തത്. പി ടി എ വൈസ് പ്രസിഡന്റ് യു. ബാലന്‍, പ്രിന്‍സിപ്പാള്‍ മനോജ് കെ വി, പി ടി എ മെമ്പര്‍ സുനില്‍കുമാര്‍ പി വി, പ്രോംഗ്രാം ഓഫീസര്‍ സുഭാഷ് വി പി എന്നിവര്‍ നേതൃത്വം നല്കി. ഇനിയും കൂടുതല്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ തേടിയുള്ള യാത്രകള്‍ക്ക് ഇതൊരു തുടക്കം മാത്രമാണെന്നാണ് ഈ യാത്രയില്‍ പങ്കെടുത്ത എല്ലാ വൊളണ്ടിയേഴ്‌സും പറയുന്നത്.