രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നത് കലയിലൂടെയാണെന്ന് ആദില്‍ ഹുസ്സൈന്‍

Cinema News

തിരുവനന്തപുരം: ഓരോ വ്യക്തിക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകണമെന്നും അത് അയാള്‍ ചെയ്യുന്ന മേഖലയില്‍ പ്രതിഫലിപ്പിക്കണമെന്നും പ്രശസ്ത നടന്‍ ഹോളിവുഡ് നടന്‍ ആദില്‍ ഹുസ്സൈന്‍. താനൊരു കലാകാരനായതിനാല്‍ കല എന്ന മാധ്യമത്തിലൂടെയാണ് രാഷ്ട്രീയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു രാജ്യാന്തര മേളയോടനുബന്ധിച്ചു മാസ്റ്റര്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നടന്‍ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് അഭിനയത്തിലൂടെയാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഒരാള്‍ക്ക് നടന പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

സ്പാനിഷ് ചിത്രം പ്രിസണ്‍ 77 ന് ഒരു സ്‌ക്രീനിങ് കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്പാനിഷ് ത്രില്ലര്‍ ചിത്രം പ്രിസണ്‍ 77 ന്റെ പ്രത്യേക പ്രദര്‍ശനം വ്യാഴാഴ്ച നടക്കും.
1977 ല്‍ ബാഴ്‌സലോണയിലെ ജയിലില്‍ നടന്ന സംഘര്‍ഷങ്ങള്‍ പ്രമേയമാക്കി സ്പാനിഷ് സംവിധായകന്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലര്‍ ചിത്രത്തില്‍ മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലെ റിയോയെ അവതരിപ്പിച്ച മിഗ്വല്‍ ഹെറാനാണ് നായകന്‍ .വ്യാഴാഴ്ച രാത്രി 8.30 നു ഏരീസ് പ്ലക്‌സ് ഓഡി 1 ല്‍ ആണ് പ്രത്യേക പ്രദര്‍ശനം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *