കോഴിക്കോട്: കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദക്ഷിണേഷ്യന്‍ ജനകീയ പ്രസ്ഥാനങ്ങളുടെ സഖ്യമായ സൗത്ത് ഏഷ്യന്‍ പീപ്പ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് SAPACC-ന്റെ ദേശീയ സമ്മേളനം ഇന്ന് മുതല്‍ 18 വരെ കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള PMOC യില്‍ വെച്ച് നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 275 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ ഭാഗഭാക്കാകും. റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്- അക്കാദമിക്കുകളും ആക്ടിവിസ്റ്റുകളും തമ്മിലുള്ള സംവാദം, പാരലല്‍ സെഷന്‍സ്- വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സമാന്തര വേദികള്‍, പോളിസി ടോക്- രാഷ്ട്രീയ പ്രതിനിധികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ചര്‍ച്ച, ക്ലൈമറ്റ് കഫേ- മാധ്യമ പ്രവര്‍ത്തകരും അക്കാദമിക്കുകളും തമ്മിലുള്ള സംവാദം, ക്ലൈമറ്റ് സ്‌കൂള്‍-ശാസ്ത്രജ്ഞരും കലാശാലാ വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംവാദം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 18ന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ ഹോളിക്രോസ് കോളെജ് നടക്കാവിലാണ് പരിപാടി.
ജനകീയ സമരസംഘടനകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍, അക്കാദമിക്കുകള്‍ എന്നിവര്‍ അണിചേരുന്ന പ്രകടനവും സമ്മേളനത്തിന്റെ ഭാഗമായുണ്ട്. 18ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചില്‍ പൊതുയോഗവും നടക്കും.
പൊതുയോഗത്തിലും വിവിധ സെഷനുകളിലും കര്‍ഷക സംഘടനാ നേതാക്കളായ രാകേഷ് ടികായത്, യുദ്ധ വീര്‍ സിംഗ്, സത്ബീര്‍ സിംഗ് പഹല്‍വാന്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ സുദര്‍ശന്‍ റാവു സാര്‍ദേ, തമ്പാന്‍ തോമസ്, മകെന്‍സീ ദാബ്രേ എന്നിവരെ കൂടാതെ നിരവധി അക്കാദമിക്കുകള്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍, സാമൂഹികരാഷ്ട്രീയ ചിന്തകര്‍, യുവജനങ്ങള്‍ എന്നിവരും പങ്കാളികളാകും.