സിനിമ ലൊക്കേഷനില്‍ യുദ്ധവിരുദ്ധ പ്രതിഷേധവും സമാധാന പ്രാര്‍ത്ഥനയും

Cinema

കോഴിക്കോട്: ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധത്തിനെതിരെ ‘കട്ടപ്പാടത്തെ മാന്ത്രികന്‍’ സിനിമാ സെറ്റില്‍ അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയും നടന്നു.

ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഹുസൈന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിന്റെ ആദ്യ ദിനത്തില്‍ ആയിരുന്നു യുദ്ധവിരുദ്ധ സംഗമം.

സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടുന്ന ഫലസ്തീന്‍ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ചടങ്ങ് സിനിമാ ലൊക്കേഷനിലെ വേറിട്ട അനുഭവമായി.

അല്‍ അമാന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നജീബ് അല്‍ അമാനയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.കോഴിക്കോടും വയനാടും പാലക്കാടുമായി ചിത്രീകരിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിന്‍സിയാണ്.

സുമിത്ത് എം ബി, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, ശിവജി ഗുരുവായൂര്‍, ഷുക്കൂര്‍ വക്കീല്‍, പ്രിയ ശ്രീജിത്ത്, നീമ മാത്യു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.