മങ്കട: ലോകം അനുഭവിക്കുന്ന മാനവിക പ്രതിസന്ധിക്ക് പരിഹാരം ദൈവിക വേദ സന്ദേശങ്ങളിലേക്കുള്ള തിരിച്ച് പോക്ക് മാത്രമാണെന്ന് ‘വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മങ്കട ഐ.എം.എസ് ഓഡിറ്റേറിയത്തില്‍ സംഘടിപ്പിച്ച ‘വേദ വെളിച്ചം ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
നീതി നിഷേധങ്ങള്‍ക്കെതിരെ ലോക സമൂഹം ശക്തമായ നിലപാടെടുത്താല്‍ ലോകത്ത് സമാധാനം പുലരുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എന്‍.എം മര്‍ക്കസ്സുദ്ദഅവ ജില്ല പ്രസിഡന്റ് ഡോ: യു. പി യഹ്‌യാ ഖാന്‍ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ മുഹമ്മദലി അധ്യക്ഷനായി. ഫ്രെഫ:അലി മദനി മെറയൂര്‍ മുഖ്യ ഭാഷണം നടത്തി. ഉമ്മര്‍ തയ്യില്‍, നാസര്‍ പട്ടാക്കല്‍, സൈതാലി മങ്കട, റിയാസ് അന്‍വര്‍, യു.പി ശിഹാബുദ്ധീന്‍ പ്രസംഗിച്ചു.