മാപ്പിളകലാ അക്കാദമിയില്‍ ഹിന്ദുസ്ഥാനി രാഗപരിചയം കോഴ്‌സ്

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ദശവാര്‍ഷികോപഹാരമായി അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി രാഗപരിചയം കോഴ്‌സ് സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.

ആഗസ്റ്റ് 6ന് ഉച്ചക്ക് 2 മണിക്ക് അക്കാദമി ഹാളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ടി കെ ഹംസ, കെ വി. അബൂട്ടി, ഫിറോസ് ബാബു, ഡോ. ഹുസൈന്‍ രണ്ടത്താണി, പുലിക്കോട്ടില്‍ ഹൈദരാലി, ബഷീര്‍ ചുങ്കത്തറ, അഷ്‌റഫ് മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം അതിഥികളും പഠിതാക്കളും ചേര്‍ന്നൊരുക്കുന്ന സംഗീത പരിപാടി അനുബന്ധമായി അരങ്ങേറും.