മുജാഹിദ് സമ്മേളനം വനിതാ വളണ്ടിയര്‍ സംഗമം, സാമൂഹ്യ പ്രശ്‌നങ്ങളില്‍ വനിതകള്‍ ക്രിയാത്മകമായി ഇടപെടണം

Malappuram

തിരൂര്‍: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ഈ മാസം 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച യൂണിറ്റി വനിതാ വളണ്ടിയര്‍ സംഗമം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം വനിതാ വളണ്ടിയര്‍മാര്‍ സംഗമത്തില്‍ പങ്കെടുത്തു.

സാമൂഹ്യ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നില്കാതെ സ്ത്രീകള്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. ആത്മീയ ചൂഷണങ്ങള്‍ക്ക് ഏറെ വിധേയമാക്കപ്പെടുന്നത് സ്ത്രീകളാണെന്നിരിക്കെ ആത്മീയ തട്ടിപ്പുകാര്‍ക്കെതിരില്‍ സ്ത്രീകള്‍ മുന്നോട്ട് വരണം. കുടുംബിനികള്‍ക്ക് ഏറെ ദുരിതം വിതക്കുന്ന ലഹരി, സ്ത്രീധനം തുടങ്ങിയ സാമൂഹിക തിന്‍മകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാര്‍ സ്ത്രീകള്‍ സംഘടിക്കണം.

കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്താന്‍ സംഗമം പരിപാടികള്‍ ആവിഷ്‌കരിച്ചു. എം ജി എം സംസ്ഥാന അധ്യക്ഷ സല്‍മാന്‍ അന്‍വാരിയ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റി ചെയര്‍പേഴ്‌സന്‍ റുക്‌സാന വാഴക്കാട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി, സംസ്ഥാന സെക്രട്ടറിമാരായ എന്‍.എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, ഫ്രെഫ: കെ.പി സക്കരിയ, ആയിഷ ടീച്ചര്‍,ടി.കെ റഫീഖ് നല്ലളം, ഫഹീം പുളിക്കല്‍, ആരിഫ തിക്കോടി,സഫുറ തിരുവണ്ണൂര്‍, മുംതാസ് തിരൂരങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.