കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: ഐ എസ് എം

Kozhikode

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച തസ്‌ക്കിയ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തുന്നതിന് മുമ്പ്തന്നെ മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി ഇസ്ലാമോ ഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെയും കാസ പോലുള്ള തീവ്രവര്‍ഗീയ കൂട്ടായ്മകളെയും നിലയ്ക്ക് നിര്‍ത്തി കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ക്രിയാത്മകമായി ഇടപെടണമെന്നും, വര്‍ഗീയ വിഷം ചീറ്റുന്നവര്‍ ആരായാലും മാതൃകാപരമായി ശിക്ഷിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

തസ്‌കിയ്യ കോണ്‍ഫറന്‍സ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. ഹനീഫ് കായക്കൊടി, ശുക്കൂര്‍ സ്വലാഹി, അന്‍സാര്‍ നന്മണ്ട, അലി ശാക്കിര്‍ മുണ്ടേരി, ബഷീര്‍ പട്ടേല്‍ത്താഴം, ജംഷീര്‍ ഫാറൂഖി,വളപ്പില്‍ അബ്ദുസ്സലാം, ജുനൈദ് സലഫി, ഹാഫിസ് റഹ്മാന്‍ മദനി എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു.