കെ എസ്എസ് പി എ വഞ്ചനാദിനമാചരിച്ചു

Kannur

തളിപ്പറമ്പ: 6 ഗഡു (18%) ഡി.എ കുടിശിക അനുവദിക്കുക, പിടിച്ചു വെച്ച 3, 4 ഗഡു പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും നല്‍കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) കേരളപ്പിറവി ദിനത്തില്‍ വഞ്ചനാദിനമാചരിച്ചു.

ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ പ്രകടനവും സബ്ട്രഷറിക്കു മുന്നില്‍ നോട്ടീസ് വിതരണവും വിശദീകരണ യോഗവും നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ടി.പി മുസ്തഫ, അപ്പലേറ്റ് കമ്മിറ്റിയംഗം സി.എല്‍ ജേക്കബ്, പാച്ചേനി കൃഷ്ണന്‍, യു.നാരായണന്‍, പി.എം മാത്യു, സി.വി സോമനാഥന്‍, കെ.മധു, പി.ജെ മാത്യു, വി.വി.ജോസഫ്, എം.കെ കാഞ്ചനകുമാരി പ്രസംഗിച്ചു.

പ്രകടനത്തിന് കെ.ആര്‍ചന്ദ്രശേഖരന്‍, ആര്‍.കെ ഗംഗാധരന്‍, കെ.ഡെയ്‌സമ്മ, കെ.ബി സൈമണ്‍, ബി.പി മോഹനന്‍, പി.സി പുരുഷോത്തമന്‍ ,കെ.ബാലകൃഷ്ണന്‍, കെ.ദിവാകരന്‍, കെ.വി പ്രേമരാജന്‍ നേതൃത്വം നല്‍കി.