ബീച്ച് ഹോസ്പിറ്റലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം: നാഷണല്‍ ജനതാദള്‍ നിവേദനം നല്‍കി

Kozhikode

കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഒ പി ടിക്കറ്റ് കൗണ്ടറുകളുടെ അപര്യാപ്തത പരിഹരിക്കുകയും ആവശ്യമായ മരുന്നുകള്‍ ഫാര്‍മസിയില്‍ ലഭ്യമാക്കുകയും ചെയ്യണം. സ്‌കാനിങ്, എക്‌സറേ സംവിധാനങ്ങള്‍ക്കുള്ള കാലതാമസം ഒഴിവാക്കുക, അനധികൃതമായി ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ വാങ്ങുന്ന പാര്‍ക്കിംഗ് ഫീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ ജനത ദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ബീച്ച് ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ: ആശാ ദേവിക്ക് നിവേദനം നല്‍കി.

നാഷണല്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് പി പി അഷ്‌റഫ്, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ,് എ പി യൂസഫ് അലി മടവൂര്‍, നാഷണല്‍ ജനതാദള്‍ ജില്ലാ ട്രഷറര്‍ ടി കെ കുഞ്ഞിക്കണാരന്‍ എന്നിവര്‍ സന്നിഹിതരായി.