ബി എല്‍ എം മെംബേര്‍സ് മീറ്റ് സംഘടിപ്പിച്ചു; രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളില്‍ രണ്ട് ലക്ഷത്തോളം സഹകരണ സൊസൈറ്റികള്‍ രൂപീകരിക്കും: കേന്ദ സഹകരണ സഹ മന്ത്രി ബി എല്‍ വെര്‍മ

Kozhikode

കോഴിക്കോട്: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളില്‍ രണ്ട് ലക്ഷത്തോളം സഹകരണ സൊസൈറ്റികള്‍ രൂപീകരിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ സഹകരണ സഹമന്ത്രി ബി എല്‍ വെര്‍മ. ഭാരത് ലജ്‌ന ഹൗസിംഗ് മള്‍ട്ടി സൊസൈറ്റി മെമ്പര്‍മാരുടെ വാര്‍ഷിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക സൊസൈറ്റികളടക്കം രൂപീകരിച്ച് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ലഭ്യമാക്കുന്ന സാഹചര്യം കൂടി ഇതിലൂടെ ലഭ്യമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വരും കാലത്ത് സഹകരണ മേഖലയുടെ പ്രാധാന്യം കൂടിവരികയാണ്. ഇതുകൊണ്ടാണ് പ്രധാന മന്ത്രി മോദിജി കേന്ദ്രത്തില്‍ സഹകരണ വകുപ്പ് തന്നെ രുപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പോണ്ടിച്ചേരി സിവില്‍ സപ്ലൈസ് മന്ത്രി സായ് ജെ ശരവണന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

ബി എല്‍ എം ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ ആര്‍ പ്രേംകുമാര്‍ അഭിസംബോധന ചെയ്ത സംസാരിച്ചു. ബി എല്‍ എം ഇന്ത്യയിലെ ഏറ്റവും മഹാശക്തിയായി മാറിയെന്ന് ആര്‍ പ്രേംകുമാര്‍ പറഞ്ഞു.
സഹകരണ ബാങ്ക് ഒരിക്കലും തകരില്ല. പ്രശ്‌നം ഉണ്ടായത് നടത്തിപ്പുകാരുടെ കഴിവ് കേട് കൊണ്ടാണ്. കൂട്ടായ്മയെ കുറ്റപ്പെടുത്തരുത്. പാവപ്പെട്ടവനും നിക്ഷേപം ആകാം എന്ന് ബി എല്‍ എം തെളിയിച്ചു. 2006 ല്‍ പ്രസ്ഥാനം തുടങ്ങുമ്പോള്‍ തൊഴില്‍ കൊടുക്കാനാണ് ഉദ്ദേശിച്ചത്, അതിപ്പോള്‍ യാഥാര്‍ത്ഥ്യമായി.തൊഴില്‍ അവസരം ഉണ്ടാക്കിയതില്‍ നമുക്ക് അഭിമാനിക്കാമെന്നും ആര്‍ പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബി എല്‍ എം സി ഇ ഒ സിദ്ദേശ്വര്‍ നായര്‍ സ്വാഗതവും ബി എല്‍ എം കേരള സ്‌റ്റേറ്റ് അഡ്മിന്‍ നവീന്‍ എസ് നായര്‍ നന്ദിയും പറഞ്ഞു. ബി എല്‍ എം ഡയറക്ടേര്‍സ്, രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികള്‍ മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു. കേരള, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ബി എല്‍ എം മീറ്റില്‍ പങ്കെടുത്തു.