കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ച യു കെ എഫ് സെന്റര് ഫോര്‍ ആര്‍ട്ട്‌സ് ആന്‍ഡ് ഡിസൈനിന്റെ ഉദ്ഘാടനം ചലച്ചിത്ര താരവും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അപര്‍ണ ബാലമുരളി നിര്‍വഹിച്ചു. കോളേജ് ചെയര്‍മാന്‍ ഡോ. എസ്. ബസന്ത് അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും കലാപരമായ കഴിവുകളും വളര്‍ത്തിയെടുക്കുന്നതിനാണ് യു കെ എഫില്‍ ഇത്തരമമൊരു ആശയം ഉടലെടുത്തത്. നവീകരണത്തിന്റെയും കലാപരമായ മികവിന്റെയും കേന്ദ്രമായിട്ടാണ് യു കെ എഫ് സെന്റര് ഫോര്‍ ആര്‍ട്ട്‌സ് ആന്‍ഡ് ഡിസൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചിത്രകല, നൃത്തം, സംഗീതം, ഫാഷന്‍ ഡിസൈന്‍, ക്രിയേറ്റീവ് ഡിസൈന്‍, പെര്‍ഫോമിങ് ആര്‍ട്ട്‌സ്, ഡ്രാമ തുടങ്ങി വിവിധ രൂപങ്ങളിലുള്ള കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ കോളേജ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ തിരഞ്ഞെടുത്ത മേഖലകളില്‍ മികവ് പുലര്‍ത്താനും ഇതിലൂടെ സാധിക്കുന്നു.
കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ്, ട്രഷറര്‍ ലൗലി ബസന്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി എന്‍ അനീഷ്, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണ പ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, യു കെ എഫ് സെന്റര് ഫോര്‍ ആര്‍ട്ട്‌സ് ആന്‍ഡ് ഡിസൈന്‍ കോഓര്‍ഡിനേറ്റര്‍ കിരണ്‍. എസ്, പി ടി എ പാട്രണ്‍ എ. സുന്ദരേശന്‍, പി ടി എ വൈസ് പ്രസിഡന്റ് എം. സുനില്‍കുമാര്‍, വിദ്യാര്‍ഥികളായ എ വി. ഗൗരി ലക്ഷ്മി, മേഘ വി, അല്‍അമീന്‍ എസ്, വേണിമിത്ര വി എസ്, സിദ്ധി എസ്, ഐശ്വര്യ ആര്‍, ഐശ്വര്യ ഷൈന്‍, ആര്‍ഷ എസ്, നാസിന എസ്, മെഹറാന്‍ഷാ, അന്‍സാം നസീബ്, അഭിജയ് സജു, ഹരിലാല്‍ തമ്പി, ഭാഗ്യ ബി, അഞ്ചലി റോയ്, അനുപമ അശോകന്‍, അഭിമന്യു ആര്‍ ചന്ദ്രന്‍, സാബിര്‍ ഇ, ബിജിത ബി എന്നിവര്‍ പ്രസംഗിച്ചു.