സിനിമ വര്‍ത്തമാനം / സി കെ അജയ് കുമാര്‍
തെന്നിന്ത്യന്‍ നടന്‍ കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമ ‘ജപ്പാന്‍’ ദീപാവലി പ്രമാണിച്ച് തമിഴ്, തെലുങ്ക് ഭാഷകളില്‍ നവമ്പര്‍ 10ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി നാളെ നവംബര്‍ 4ന് ശനിയാഴ്ച വൈകീട്ട് 5.30ന് കൊച്ചി ലുലു മാളില്‍ നടുക്കുന്ന പ്രത്യേക ചടങ്ങില്‍ കാര്‍ത്തി, നായിക അനു ഇമ്മാനുവല്‍, നടന്‍ സനല്‍ അമാന്‍ സംവിധായകന്‍ രാജു മുരുകന്‍ നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു എന്നിവര്‍ പങ്കെടുക്കും.
പൊന്നിയിന്‍ സെല്‍വനിലൂടെ ലോക ശ്രദ്ധ നേടിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ജീ വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവും അനല്‍ അരസ് സംഘട്ടന രംഗങ്ങളും ഒരുക്കുന്നു. സംവിധായകന്‍ രാജു മുരുകന്‍ കാര്‍ത്തി ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടു കെട്ടില്‍ എത്തുന്ന ‘ജപ്പാന്‍’ ആരാധകരിലും സിനിമാ വൃത്തങ്ങളിലും വലിയ പ്രതീക്ഷ നല്‍കുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി ജപ്പാനില്‍ അവതരിപ്പിക്കുന്നത്. കോയമ്പത്തൂര്‍, തൂത്തുക്കുടി, കൊച്ചി, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ജപ്പാന്‍’ ചിത്രീകരിച്ചിക്കുന്നത്. ഈ ഫോര്‍എന്റര്‍ടെയ്ന്‍മെന്റ് ‘ ജപ്പാന്‍ ‘ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.