വില്യാപ്പള്ളി: കരട് വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച INDIA-24 ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 27 ന് പുറത്തുവന്ന കരട് വോട്ടര്‍ പട്ടിക 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പട്ടിക പ്രകാരമുള്ളതാണ്. ഏറ്റവും അവസാനമായി നടന്ന 2021 ലെ നിയമസഭാ പട്ടിക പ്രകാരമാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയവരും പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടവരും പുതിയ പട്ടികയില്‍ വീണ്ടും കടന്നുവന്നിട്ടുണ്ട്. അവരെ നീക്കം ചെയ്യാനുള്ള അപേക്ഷ വീണ്ടും ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്നിരിക്കുകയാണ്.
അവസാനമായി വോട്ട് ചേര്‍ക്കാനുള്ള അവസരം നല്‍കിയതു പ്രകാരം നല്‍കിയവ പുതിയ കരട് പട്ടികയില്‍ വന്നിട്ടില്ല. ഇക്കാര്യത്തെപ്പറ്റി ഇലക്ഷന്‍ വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ റഫറന്‍സ് നമ്പര്‍ സഹിതം ഇലക്ഷന്‍ വിഭാഗത്തില്‍ നല്‍കാനാണ് മറുപടി കിട്ടിയത്.
വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്ലിക്കേഷന്‍ , www nvsp. in വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് വോട്ട് ചേര്‍ക്കേണ്ടത്. voter helpline ആപ്ലിക്കേഷനില്‍ പ്രവാസി വോട്ട് ചേര്‍ക്കാനുള്ള മാര്‍ഗമില്ല. വെബ് സൈറ്റിലൂടെ ചേര്‍ക്കാന്‍ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു.
വോട്ടര്‍ പട്ടിക പുതുക്കാന്‍ BLO മാര്‍ വീട് കയറിയും ക്യാമ്പസുകളില്‍ നേരിട്ട് ചെന്നും മറ്റും ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോസ്ഥര്‍ വോട്ട് ചേര്‍ക്കുന്നത് പുനരാരംഭിക്കണമെന്നും വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
INDIA – 24 ശില്പശാല DCC ജന: സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി.പി. ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കാവില്‍, പി.സി. ഷീബ, വി.ചന്ദ്രന്‍ മാസ്റ്റര്‍, എന്‍.ശങ്കരന്‍ മാസ്റ്റര്‍, പൊന്നാറത്ത് മുരളീധരന്‍, പി. കെ.സജിത്ത്, ടി.പി. ഷാജി, ടി.ടി. മോഹനന്‍, അനൂപ് വില്ല്യാപ്പള്ളി, വി.പ്രദീപ് കുമാര്‍, പ്രകാശന്‍. വി.കെ, അമീര്‍. കെ.കെ, ചന്ദ്രന്‍ കക്കാട്ട്, വി. മുരളീധരന്‍ മാസ്റ്റര്‍, എ.പി.പ്രഭാകരന്‍, ഹരിദാസ്. വി.പി, രജീഷ് പുതുക്കുടി, സ്വപ്ന ജയന്‍, രഞ്ജിത്ത്കുമാര്‍. വി.കെ, പ്രശാന്ത്. എം. ടി, സുധീഷ്. കെ.എം എന്നിവര്‍ പ്രസംഗിച്ചു.