ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത പുറത്തു വിട്ട് സംവിധായകന്‍ അറ്റ്‌ലി

Cinema

കൊച്ചി: സൂപ്പര്‍ ഹിറ്റ് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അറ്റ്‌ലി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. പ്രിയയും അറ്റ്‌ലിയും കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ അച്ഛനാകാന്‍ പോകുന്നെവെന്നുള്ള സന്തോഷവാര്‍ത്തയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഏറെ പ്രതീക്ഷയോടെ സിനിമാപ്രേക്ഷകര്‍ കാത്തിരിക്കുന്ന ബോളിവുഡിലെ അറ്റ്‌ലിയുടെ ആദ്യ ചിത്രം ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ അടുത്തവര്‍ഷം ജൂണ്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ചിലപ്പോള്‍ ഒരുപാട് നാളുകള്‍ വേണ്ടിവരുമെന്നും പക്ഷെ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തില്‍ കൂടി കടന്നു പോകുകയാണിപ്പോളെന്ന് അറ്റ്‌ലിയും പ്രിയയും അറിയിച്ചു.

തങ്ങളുടെ ഈ സന്തോഷത്തില്‍ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും അറ്റ്‌ലിയും പ്രിയയും അറിയിച്ചു. നീണ്ട വര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ 2014ല്‍ ആണ് അറ്റ്‌ലി കൃഷ്ണപ്രിയ കല്യാണം. 2019 ലെ തമിഴ് സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ അറ്റ്‌ലി സംവിധാനം നിര്‍വഹിച്ച വിജയ് ചിത്രം ബിജിലിന് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *