കൊച്ചി: ശിവന്യാ ക്രിയേഷന്‍സിനു വേണ്ടി സുജിത്ത് മേനോന്‍ അരിപ്ര രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ബാക്ക് ബെഞ്ചേഴ്‌സ്. ഡിയോ പി കൈകാര്യം ചെയ്തിരിക്കുന്നത് അമീന്‍ മേലാറ്റൂര്‍, അരുണ്‍. പി എന്നിവര്‍ ചേര്‍ന്നാണ്. ഗാനരചന, സംഗീതം, എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സുജിത് മേനോന്‍ ആണ്.
ക്യാമ്പസിന്റെ പ്രണയവും നൈരാശ്യവും ബന്ധങ്ങളുടെ ആര്‍ദ്രതയും വ്യക്തമാക്കുന്ന സിനിമയാണ് ബാക്ക് ബന്‍ച്ചേഴ്‌സ്. റോയ എന്ന പെണ്‍കുട്ടിയുടെ ക്യാമ്പസിലേക്കുള്ള വരവും അവളടങ്ങുന്ന അഞ്ചു സുഹൃത്തുക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. നിര്‍ധനനായ സഹപാഠി ബാലുവിനെ പലപ്പോഴും സഹായിക്കുന്ന റോയ. പരസ്പരം പ്രണയബദ്ധരായ ഇവരുടെ ഇടയിലേക്ക് വിനയ് എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ബാലുവിനെ ഒരു നിര്‍ണായക ഘട്ടത്തില്‍ വിനയ് സഹായിക്കുന്നു.. പിന്നീട് ഈ മൂവരുടെ ഇടയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്. പല ക്യാമ്പസുകളിലും ബാക്ക് ബെഞ്ചേഴ്‌സ് എന്ന് അറിയപ്പെടുന്നവര്‍ ആയിരിക്കും ചില നല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രം ആവുന്ന ചിത്രത്തില്‍ ജിഷ്ണു, നേഹ, അരുണ്‍, നിമ്മി, ജെക്കോ, സിജി, മിഥുന്‍, മേഘ, വിഷ്ണു, സതീഷ് ചളിപ്പാടം, നിഷ , ചിത്രാ നായര്‍, കൃഷ്ണന്‍ അരീക്കോട് തുടങ്ങി യവര്‍ അഭിനയിക്കുന്നു. പി ആര്‍ ഒ. എം കെ ഷെജിന്‍.