മേപ്പാടി: വടുവന്‍ചാല്‍ ഹയര്‍ സെക്കന്‍ഡറി എന്‍ എസ് എസ് വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടത്തി. മൂപ്പെനാട് പഞ്ചായത്തിലെ കീരിമൂല എന്ന സ്ഥലത്ത് ഏകദേശം ഒരേക്കറോളം വയലിലായിരുന്നു നെല്‍കൃഷി ചെയതിരുന്നത്. കഴിഞ്ഞ ഓണാവധിയ്ക്ക് എന്‍ എസ് എസ് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ തന്നെ നട്ട വയലാണ് ഇപ്രാവശ്യം വൊളണ്ടിയേഴ്‌സ് കൊയ്തത്.
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വലിയൊരനുഭവമാണ് ഇതിലൂടെ ലഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മണ്ണിനേയും കൃഷിയേയും അടുത്തറിയാന്‍ ഇതുകാരണം അവര്‍ക്കായി. പി ടി എ വൈസ് പ്രസിഡന്റ് ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊയ്ത്തുത്സവത്തില്‍ സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സുരേഷ് എ, പി ടി എ ഭാരവാഹികളായ സതീഷ് ബാബു, ജസീല അഷ്‌റഫ്, എസ് എം സി ചെയര്‍മാന്‍ ഷീജോ കെ ജെ, എം പി ടി എ ചെയര്‍പേഴ്‌സണ്‍ ആയിഷ റസാഖ്, പാരാ ലീഗല്‍ വൊളണ്ടിയര്‍ നന്ദകുമാര്‍ കെ, അധ്യാപികമാരായ ത്രേസ്യാമ്മ ജോണ്‍സന്‍, ബിന്ദു പി ജെ, ജിനൂഷ വി ജി പങ്കെടുത്തു. കൊയ്ത്തിന് സ്ഥലം ഉടമ മനോജ് കെ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുഭാഷ് വി പി എന്നിവര്‍ നേതൃത്വം നല്കി.