ജനാധിപത്യമെന്നത് ജനവിധിയെ സ്വീകരിക്കലാണ്, ജനങ്ങള്‍ നല്‍കാത്തതിനെ നിര്‍ബന്ധപൂര്‍വം എടുക്കുന്നതാണ് ഫാഷിസം

Articles

ചിന്ത / എ പ്രതാപന്‍

രു താര ഉടല്‍ ബഹുജന ഉപഭോഗത്തിനായി ശ്രദ്ധാപൂര്‍വ്വം ഒരുക്കപ്പെട്ട ഒരു വിഭവമാണ്. അത്തരം ഒരു താരകളേബരം ഫാഷിസ്റ്റ് ഗോത്രഭാവനകളുടെ തീവ്ര കാമനകളിലേക്ക് സന്നിവേശിക്കപ്പെടുമ്പോള്‍ , അത് തൃഷ്ണകളുടെ വലിയ അരങ്ങുണര്‍ത്തുന്നു. ഒരേ സമയം ആത്മരതിയുടെ പരകോടിയിലും , ഓരോ നിമിഷവും ആരാധന പൂണ്ട നോക്ക്, വാക്ക്, സ്പര്‍ശം പ്രതീക്ഷിച്ചുമാണ് അത് തന്നെ പ്രദര്‍ശനത്തിന് വെക്കുന്നത്. നോക്കില്‍, വാക്കില്‍, സ്പര്‍ശത്തില്‍ ഒരു ചഛ , അരുത്! വന്നു വീഴുമ്പോള്‍ ആ ഫാഷിസ്റ്റ് ഗാത്രവും അതിന്റെ ആരാധക വൃന്ദവും നടുങ്ങുന്നു. അത്രമേല്‍ കാമ്യമെന്ന് പൂജിക്കപ്പെട്ട ആ ഉടല്‍ , ഒരു നിമിഷം കൊണ്ട് തിരസ്‌കൃതമായ വെറും ഒരു സാധാരണ ശരീരമായി രൂപം മാറുന്നു. ഫാഷിസ്റ്റ് ആത്മാരാധനയുടെ ഊതി വീര്‍പ്പിച്ച പൊള്ള ബലൂണുകളില്‍ ജനാധിപത്യബോധത്തിന്റെ ഒരു സൂചി വന്ന് തൊടുമ്പോള്‍ , അതുവരെയും മന്ദഹസിച്ചു കൊണ്ടിരുന്ന മുഖം , പെട്ടെന്ന് കോടിപ്പോയി, വിരൂപമായി മാറുന്നു.

നമ്മുടെ തെരുവുകളിലേക്ക് ഫാഷിസത്തെ ആനയിക്കാനായി നിയോഗിക്കപ്പെട്ടയാളാണ് അയാള്‍. സിനിമയിലെ തന്റെ പോലീസ് കാക്കിയില്‍ നിന്ന് , ഹിന്ദുത്വയുടെ രാഷ്ട്രീയ കാക്കിയിലേക്ക് അനായാസം വേഷപ്പകര്‍ച്ച നടത്തിയയാള്‍. ഭയവും വെറുപ്പും അറപ്പും മാത്രം ഉളവാക്കുന്ന ഒന്നായി മാത്രം ഫാഷിസത്തെ കാണുന്നത് ഒരു ചുരുക്കിക്കാണലാണ്. ഫാഷിസത്തിന് അതിന്റെ അണികള്‍ക്കിടയില്‍ വശ്യതയുണ്ട്. ആ വശ്യതയെയാണ് എമരെശിമശേിഴ എമരെശാെ എന്ന ഒറ്റവാക്കില്‍ സൂസന്‍ സൊണ്ടാഗ് സൂചിപ്പിച്ചത്.സൂസന്‍ സൊണ്ടാഗ് 1974 ല്‍ എഴുതിയ ലേഖനമാണ് എമരെശിമശേിഴ എമരെശാെ അഥവാ വശീകരിക്കുന്ന ഫാഷിസം. ആ ലേഖനം ലെനി റീഫെന്‍സ്റ്റാള്‍ ( Leni Riefenstahl) എന്ന ജര്‍മ്മന്‍ സിനിമാ സംവിധായികയെ കുറിച്ചാണ്. ഹിറ്റ്‌ലറുടെ അടുപ്പക്കാരിയായിരുന്ന ലെനി റീഫെന്‍സ്റ്റാള്‍, നാസികള്‍ക്ക് വേണ്ടി ഡോക്യുമെന്ററികള്‍ പലതും ചെയ്തിട്ടുണ്ട്. പിന്നീട് ഹിറ്റ്‌ലറുടെയും നാസികളുടെയും പരാജയത്തിന് ശേഷം, നാസികളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കലാകാരി എന്ന നിലയില്‍ ലെനി റീഫെന്‍സ്റ്റാളിനെ നാസി മുക്തയാക്കി പുനരധിവസിപ്പിക്കാനുള്ള ശ്രമം കൊണ്ടു പിടിച്ച് നടന്നപ്പോള്‍ , അതിനെ പ്രതിരോധിക്കാനായി ധാര്‍മ്മിക രോഷത്തോടെ സൊണ്ടാഗ് എഴുതിയതാണ് ഈ ലേഖനം. ഫാഷിസവും കലയും തമ്മിലും, ഫാഷിസവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി ഉള്‍ക്കാഴ്ചകള്‍ ഈ ലേഖനം തരുന്നു. ആ ലേഖനത്തിന്റെ തലക്കെട്ട് തന്നെ വളരെ പ്രധാനപ്പെട്ട ചില ആശയങ്ങള്‍ പങ്കു വെക്കുന്നതായി തോന്നി.

ശബരിമല ശൂദ്ര ലഹളയുടെ കാലം മുതല്‍ ഫാഷിസ്റ്റ് മുഗ്ദമായ ഒരു പെണ്‍ കൂട്ടം കേരളത്തിന്റെ വീട്ടകങ്ങളില്‍ നിന്ന് തെരുവുകളിലേക്ക് വന്നു. ഭരണഘടനയോ സ്ത്രീകളുടെ അവകാശങ്ങളോ അല്ല പ്രധാനം എന്നലറിക്കൊണ്ട് , സ്വയം നിഷേധിച്ചു കൊണ്ട് , അവര്‍ വന്നു. അവരെ സാക്ഷി നിര്‍ത്തിയാണ് , ഒരു ദേശത്തെ താന്‍ എടുക്കുകയാണെന്ന് അയാള്‍ പറഞ്ഞത്. ആ വരികളിലെ ഫാഷിസം വളരെ ലളിതമായിരുന്നു. ജനാധിപത്യം എന്നത് ജനങ്ങള്‍ നല്‍കുന്നതിനെ , ജനവിധിയെ, സ്വീകരിക്കലാണ്. ജനങ്ങള്‍ നല്‍കാത്തതിനെ , നിര്‍ബന്ധപൂര്‍വ്വം എടുക്കലാണ് ഫാഷിസം . ഫാഷിസം എന്താണെന്ന് അയാള്‍ നമുക്ക് പറഞ്ഞു തരികയായിരുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു അനുഭവത്തെ കുറിച്ച് , കൊളോണിയല്‍ വിരുദ്ധ ചിന്തകനായ ഫ്രന്‍സ് ഫാനന്‍ എൃമി്വേ എമിീി എഴുതുന്നുണ്ട്. ഫാനന്‍ നാസികള്‍ക്കെതിരെ യുദ്ധം ചെയ്ത പട്ടാളത്തിന്റെ ഭാഗമായിരുന്നു. നാസികള്‍ തോററ ശേഷം , ഫാനന്‍ ഉള്‍പ്പെട്ട കറുത്ത പട്ടാളക്കാരുടെ റെജിമെന്റ് ചില നാസി തടങ്കല്‍ പാളയങ്ങള്‍ മോചിപ്പിക്കുന്നുണ്ട്. ഈ കറുത്ത വിമോചക സൈന്യം മോചിപ്പിച്ച നാസി തടങ്കല്‍ പാളയങ്ങളിലെ യൂറോപ്യന്‍ സ്ത്രീ തടവുകാര്‍ എല്ലാവരും , തങ്ങളുടെ പീഢകരായിരുന്ന ഇറ്റാലിയന്‍ ഫാഷിസ്റ്റ് തടവുകാരോടൊപ്പം നൃത്തം ചെയ്യുകയാണ് , ഒരു തടവുകാരി പോലും തങ്ങളുടെ വിമോചകരായ കറുത്ത പട്ടാളക്കാരോടൊപ്പം നൃത്തം ചെയ്തില്ല.

നമ്മുടെ തെരുവുകളും അവരുടെ വിമോചകരെ തള്ളി, തങ്ങളുടെ പീഢകരോടൊപ്പം നൃത്തം ചെയ്യാന്‍ പരിശീലിക്കുകയാണ്.