സൗജന്യ മരുന്ന് വിതരണ രജിസ്‌ട്രേഷന്‍ ക്യാമ്പും ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി

Kozhikode

ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡില്‍ സ്ഥിരമായി കഴിക്കുന്ന മരുന്ന് സൗജന്യമായി ലഭിക്കുന്നതിനുള്ള രജിസ്‌ടേഷന്‍ ക്യാമ്പും മാറിയ കാലഘട്ടത്തിലെ ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനുളള ക്യാമ്പും വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.സി.ഡി ക്യാമ്പുകളില്‍ പരിശോധനടത്തിയതിന്റെ വിവരശേഖരണം പരിശോധിച്ചപ്പോള്‍ പലര്‍ക്കും ഷുഗറും, ബ്ലഡ് പ്രഷറും ഉള്ളത് അറിയാതെ പോകുന്ന സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗങ്ങള്‍ നേരത്തെ കണ്ടെത്തി നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് വേണ്ടി പത്ത് അയല്‍ക്കൂട്ടങ്ങളായി വിഭജിച്ച് ക്യാമ്പ് സജീവമായി നടത്തുന്നതിന് പദ്ധതി തയ്യാറാക്കിട്ടുണ്ട്. തുടര്‍ന്ന് സൗജന്യ മെഗാ രക്ത പരിശോധനാ ക്യാമ്പ് നടത്തി മുഴുവന്‍ പേരുടെയും ആരോഗ്യ നില കണ്ടെത്തുമെന്ന് മെമ്പര്‍ പറഞ്ഞു. കുളങ്ങരത്ത് നാരായണന്‍, വെമ്പ്രോളി അന്ത്രു ഹാജി, റഫീഖ് താഴെ വരീലാട്ട്, ജെ.പി എച്ച് എന്‍ സീന, എം.എല്‍.എസ്.പി ശ്രീശുഭ, ആശാവര്‍ക്കര്‍മാരായ റീന, തങ്കമണി, അംഗന്‍വാടി ടീച്ചര്‍ റീന തുടങ്ങിയവര്‍ സംബന്ധിച്ചു.