ചെന്നൈ: പ്രാര്‍ത്ഥിച്ചിട്ടും ഫലം കാണാത്തതില്‍ പ്രതിഷേധിച്ച് ക്ഷേത്രത്തിന് ബോബെറിഞ്ഞയാള് പൊലീസിന്റെ പിടിയിലായി. ചെന്നൈ പാരിസ് കോര്‍ണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ മുരളീകൃഷ്ണ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള മുരളീകൃഷ്ണ പ്രാര്‍ത്ഥനയ്ക്ക് ഫലം കാണാത്തതിനാലാണ് ബോംബെറിഞ്ഞതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ഈ ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ.