അങ്കണവാടി നവീകരണ പ്രവൃത്തി ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളുടെ വിതരണവും

Kozhikode

കോഴിക്കോട്: പാറോല്‍ പൂങ്കാവനം അംഗനവാടി കെട്ടിടത്തിന്റെ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളുടെ വിതരണവും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. സി.എം. ജംഷീര്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് കണ്‍വീനര്‍ ജോര്‍ജ്‌തോമസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ സി.എച്ച്. അജയകുമാര്‍ ,വിജയന്‍ പകിടായി, കുട്ട്യേമി പാറോല്‍, സത്യപാലന്‍, അംഗനവാടി വര്‍ക്കര്‍ മിനി എന്നിവര്‍ സംസാരിച്ചു.