യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍

Crime

മുംബൈ: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ മുംബൈയിലെ കുര്‍ളയിലാണ് സംഭവം. സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അതിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.

ശാന്തി നഗറിലെ സി എസ് ടി റോഡിലാണ് ഉച്ചയ്ക്ക് 12.30ഓടെ സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്നത്. ഇവിടെ മെട്രോയുടെ പണി നടക്കുന്നുണ്ട്. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിലേക്ക് മാറ്റി.

യുവതിക്ക് 25 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ളതായാണ് പ്രാഥമിക വിവരം. ടി ഷര്‍ട്ടും ട്രാക്ക് പാന്റും ആണ് വേഷം’ പൊലീസ് പറഞ്ഞു. കേസിനെ കുറിച്ച് എന്തെങ്കിലും തുമ്പ് കണ്ടെത്തുന്നതിനായി പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.