കോട്ടയം: മരിച്ചയാള്‍ക്ക് സ്ഥലം മാറ്റം നല്‍കി കെ എസ് ആര്‍ ടി സി. ഡിസംബര്‍ 31ന് മരിച്ച ജീവനക്കാരനാണ് മാര്‍ച്ച് ഏഴിന് സ്ഥലം മാറ്റം നല്‍കി കെ എസ് ആര്‍ ടി സി ഉത്തരവിട്ടത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഇന്‍സ്‌പെക്ടറായിരുന്ന മുട്ടപ്പള്ളി എഴിക്കാട്ടുവീട്ടില്‍ ഇ ജി മധുവിനാണ് മരണാനന്തരം കെ എസ് ആര്‍ ടി സിയുടെ സ്ഥലംമാറ്റം.
ഡിസംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മധു മരിച്ചത്. കോര്‍പ്പറേഷന്‍ സി എം ഡി ഉള്‍പ്പെടെ ഉള്ളവര്‍ക്കായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സ്ഥലംമാറ്റം കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെയാണ് പിഴവ് കണ്ടെത്തിയത്.