മഹാഭൂരിപക്ഷത്തിനും വിവരക്കേട് പറയാമെങ്കില്‍ എനിക്ക് പറഞ്ഞാലെന്താ?

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

കോവിഡ് രംഗപ്രവേശം ചെയ്യുന്നതിന് മുന്‍പുള്ള വര്‍ഷങ്ങളിലെ ഒരു ശുഭവാര്‍ത്ത 2030ഓടെ മുതലാളിത്തം ലോകത്തെ മുഴുവന്‍ കടുംപട്ടിണിയില്‍ നിന്ന് വിമോചിപ്പിക്കും എന്നതായിരുന്നു ..ഓരോ വര്‍ഷവും മനുഷ്യരാശി ഈ ലക്ഷ്യത്തോട് അടുത്ത് കൊണ്ടിരിക്കുന്നു എന്നും തോന്നിച്ചിരുന്നു .(വറ്റ് എല്ലില്‍ കുത്തിയത് കൊണ്ടുണ്ടാകുന്ന ആഭ്യന്തരയുദ്ധങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഒഴികെ ….തൊണ്ണൂറു ശതമാനം ഇടങ്ങളിലും ഈ യുദ്ധങ്ങളുടെ സൂത്രധാരന്മാര്‍ എണ്ണയും മറ്റ് ഖനിജങ്ങളും പ്രകൃതിവിഭവങ്ങളും തേടിയിറങ്ങുന്ന ഇരപിടിയന്‍മുതലാളിത്തവും പല പേരുകളില്‍ അവതരിച്ചിരിക്കുന്ന മധ്യയുഗഇസ്ലാമിസ്‌ററ് പിശാചുക്കളും അവരുടെ കരണങ്ങള്‍ക്ക് പ്രതികരണങ്ങള്‍ ആയ ഇതരമത പിശാചുക്കളും ആണ്).

പട്ടിണിനിര്‍മ്മാര്‍ജ്ജനത്തിന് ആനുപാതികമായി തന്നെ മുതലാളിത്തം പാരിസ്ഥിതികനാശത്തിന്റെയും വേഗം കൂട്ടിക്കൊണ്ടിരിക്കുന്നു .കോവിഡും അണിയറയില്‍ ഒരുങ്ങുന്ന പിന്‍തലമുറരോഗങ്ങളും മനുഷ്യസൃഷ്ടമെന്ന് പറയാവുന്ന മൃഗജന്യങ്ങള്‍ (്വീീിീശേര )ആണെന്ന് പറയുന്നു .അവ വളരെ വേഗം മനുഷ്യരാശിയുടെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് പറയുന്നു .

എന്തായാലും ലോകം ആത്മഹത്യ ചെയ്യുന്നത് നിറവയറോടെ ആണെന്നത് എനിക്ക് അദമ്യമായ ആഹ്ലാദം നല്കുന്നു .

വെളുപ്പാന്‍ കാലത്ത് ഉറക്കം വരാതെ കിടക്കുമ്പോള്‍ ബെര്‍ഗ്മാന്റെ ‘ണശിലേൃ ഘശഴവെേ ‘ ലെ പെര്‍സന്റെ ആത്മഹത്യ ഓര്‍മ്മയില്‍ വന്ന് മനസ്സ് മ്ലാനമായി .(1963 ല്‍ നിര്‍മ്മിച്ച സിനിമയില്‍ പെര്‍സണ്‍ ആത്മഹത്യ ചെയ്യുന്നതും ചൈന ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ വേണ്ടി ആറ്റംബോംബ് ഉണ്ടാക്കുന്നു എന്ന സംഭ്രാന്തിയില്‍ ആണ് !)

ഞാന്‍ പറഞ്ഞതില്‍ വിവരക്കേടുണ്ടാകാം . മഹാഭൂരിപക്ഷത്തിനും വിവരക്കേട് പറയാമെങ്കില്‍ എനിക്ക് പറഞ്ഞാലെന്താ ?