ബില്‍ക്കീസ് ബാനുവിന്‍റെ യാതനാപൂര്‍ണമായ യുദ്ധങ്ങള്‍ അവസാനിക്കില്ലെന്ന് ഭയപ്പെടുന്നു

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

നീതിക്കുവേണ്ടിയുള്ള ബില്‍ക്കീസ് ബാനുവിന്റെ യാതനാപൂര്‍ണ്ണമായ യുദ്ധങ്ങള്‍ ഇനിയും അവസാനിച്ചു എന്ന് ഞാന്‍ കരുതുന്നുമില്ല.

ആ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോയാല്‍ വിടുതലിനായി അവര്‍ക്ക് വീണ്ടും മഹാരാഷ്ട്ര ഗവണ്‍മെന്റിനെ സമീപിക്കാം.

മഹാരാഷ്ട്ര ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്നതും സംഘപരിവാറാണ്. ബിജെപിയുടെ ഒരു പാവമുഖ്യമന്ത്രിയാണ് അവിടം ഭരിക്കുന്നത്. ഉപമുഖ്യമന്ത്രിയാകട്ടെ, ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണങ്ങള്‍ ഡെമോക്ലീസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന, സംഘികളുടെ ഇംഗിതത്തെ ധിക്കരിക്കാന്‍ ആവാത്ത അജിത് പവാറും. ചുരുക്കത്തില്‍ വേട്ടക്കാരുടെ സര്‍ക്കാരാണ് മഹാരാഷ്ട്രയിലും ഉള്ളത്. അവിടെനിന്ന് ബില്‍ക്കിസ് ബാനുവിന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനേ ആവില്ല.

വീണ്ടും ബില്‍ക്കീസ് ബാനു കോടതികള്‍ കയറിയിറങ്ങണം . അന്ന് സുപ്രീംകോടതിയില്‍ ജ. നാഗരത്‌നയെ പോലെ ആര്‍ജ്ജവവും സത്യസന്ധതയും ഉള്ള ഒരു ബെഞ്ചാണ് കേസ് പരിശോധിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ ആവില്ല. അന്നവിടെയുള്ളത് പരിണതഫലം എന്താകും എന്ന പൂര്‍ണ്ണ ബോധ്യത്തോടെ 2022 മേയില്‍ ഗുജറാത്ത് ഗവണ്‍മെന്റ് എന്ന വേട്ടക്കാര്‍ സംഘത്തോട് പ്രതികളുടെ ഭാഗധേയം എന്തെന്ന് നിശ്ചയിക്കാന്‍ ഏല്‍പ്പിച്ചു കൊടുത്ത തരം പരമോന്നതനീതിപീഠം ആണെങ്കിലോ?