21കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 23കാരന്‍ അറസ്റ്റില്‍

Crime

ബംഗളൂരു: 21കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ 23കാരനെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. സുഹൃത്തായ സുചിത്രയെ കൊന്നക്കേസില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ തേജസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ തേജസും മരണപ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. സംഭവ ദിവസം വഴക്കിട്ടതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് തീരുമാനിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു ചെയ്തതെന്ന് പൊലീസ് പറയുന്നു.