കോട്ടയം: എരുമേലിയില്‍ വീട്ടമ്മയ്ക്കുനേരെ ലൈംഗീക അതിക്രമം കാട്ടിയ യുവാവിനെ പൊലീസ് പിടികൂടി. എരുമേലിയിലെ 40 ഏക്കര്‍ ഭാഗത്ത് കരിപ്പാത്തോട്ടത്തില്‍ വീട്ടില്‍ അമല്‍ ബോസിനെ(25)യാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അമല്‍ ബോസും സുഹൃത്തും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.