അച്ചിവേഴ്‌സ് വേള്‍ഡ് ഗ്‌ളോബല്‍ ഇന്ത്യന്‍ യൂ കെ യുടെ മഹാത്മാ അവാര്‍ഡ് എം വി കുഞ്ഞാമുവിന്

Kozhikode

കോഴിക്കോട്: അച്ചിവേഴ്‌സ് വേള്‍ഡ് ആന്‍ഡ് ഗ്ലോബല്‍ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍, യു കെ യുടെ 2023 ലെ മഹാത്മാ അവാര്‍ഡിന് എം. വി കുഞ്ഞാമ്മു അര്‍ഹനായി. നവംബര്‍ 24ന് ലണ്ടന്‍ പാര്‍ലിമെന്റ് ഹൗസില്‍ നടക്കുന്ന അച്ചിവേഴ്‌സ് വേള്‍ഡിന്റെ ഈ വര്‍ഷത്തെ യുറോ എഷ്യന്‍ ബിസിനസ്സ് സമ്മിറ്റില്‍ എം വി കുഞ്ഞാമു അവാര്‍ഡ് എറ്റുവാങ്ങും.

സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിസ്തുല പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പ്രസ്തുത അവാര്‍ഡിന് എം. വി. കുഞ്ഞാമ്മുവിനെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനോടകം നിര്‍മ്മാണ, സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് കെ.ആര്‍ .നാരായണന്‍, മോസ്‌കോ സിറ്റി ഗവണ്‍മെന്റ് മിനിസ്റ്റര്‍ സെര്‍ജി ജെറിയൊമീന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരില്‍ നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന എം.വി കെ. അസോസിയേറ്റിന്റെ ചെയര്‍മാനാണ്.