ചിന്ത / എസ് ജോസഫ്
എന്തുകൊണ്ടാണ് ആളുകള്‍ തമ്മില്‍ കൊല്ലുന്നത്? അതിന്റെ പിന്നിലെ കാരണം ഇതുവരെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. എല്ലാ ദിവസവും ഉള്ള കേരളത്തിലെ കൊലപാതകങ്ങള്‍ ദു:ഖിപ്പിക്കുന്നു. എല്ലാവരും സ്‌നേഹത്തോടെ ജീവിക്കണമെന്നും ആത്മീയമായ മമത ഉള്ളില്‍ നിറയ്ക്കണമെന്നും ഞാന്‍ കരുതുന്നു. അമ്മയെ , അച്ഛനെ കൊല്ലുന്നവര്‍ , സുഹൃത്തിനെ , ശത്രുവിനെ ,കൊല്ലുന്നവര്‍ . സ്ത്രീകളെ കൊല്ലുന്നവര്‍. എന്തൊരു ജീവിതമാണിത്. എന്തൊരു അജ്ഞതയാണിത് ?
ഇവിടെ ഡൈലന്‍ തോമസിന്റെ ഒരു കവിത ഓര്‍ക്കുകയാണ്. There are two forces existing .The constructive force and distrutive force. നിര്‍മ്മാണ ശക്തിയും നാശശക്തിയും എന്ന് നമുക്ക് മലയാളത്തില്‍ പറയാം. ഈ രണ്ട് ഫോര്‍ഴ്‌സുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാണ് ജയിക്കുക എന്ന് പറയാന്‍ ആവില്ല. ഗാന്ധി നിര്‍മ്മാണ ശക്തിയും ഗോഡ്‌സേ നശീകരണ ശക്തിയും ആയിരുന്നു. രണ്ടു പേരും ആശയങ്ങളെ മുറുകെ പിടിച്ചു. ഗാന്ധിയുടെ മരണം ഗാന്ധിയെ അനശ്വരനാക്കി. ഗോഡ്‌സേയാകട്ടെ നിരന്തര നശ്വരതയില്‍ ഇപ്പോഴും ജീവിക്കുന്നു.
ഗാന്ധിവധം സംഭവിച്ചതിലെ രണ്ട് ഫോഴ്‌സുകളാണ് ഗാന്ധിയും ഗോഡ്‌സേയും. നിര്‍മ്മാണശക്തിയായ ഗാന്ധി അനശ്വരനായതിലൂടെ ഗോഡ്‌സേയാണ് ശരിക്കും കൊല്ലപ്പെട്ടത്. കാരണം ഗാന്ധിയുടെ മരണം അവസാനം അല്ല. അത് ഗാന്ധി എന്ന പ്രതിഭാസത്തിന്റെ ജനനം കൂടിയായിരുന്നു. കായേന്‍ ആബേലിനെ കൊന്നതില്‍ ദൈവത്തിന്റെ ഒരു കളിയുണ്ട്. ദൈവത്തിന് കൂടുതല്‍ ഇഷ്ടം ആബേലിനോടായിരുന്നു. കായേന്‍ ആമൃല ഹശളല ല്‍ ആകുന്നു. പുറത്താക്കപ്പെടുന്നു. കറുത്തവരുടേയും ജിപ്‌സികളുടേയും ഒക്കെ പിന്‍മുറക്കാരന്‍ ആകുന്നു.
ഡൈലൻ തോമസ്
രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ ഒരു സംസ്ഥാനമായിരുന്നു കേരളം. ഇന്നത് കുറഞ്ഞു. എന്നാല്‍ പൊതുസമൂഹത്തില്‍ ക്രൈം റേറ്റ് കൂടി. ഇതിനെ പഠിക്കേണ്ടത് സാമൂഹ്യശാസ്ത്രത്തിന്റെ ഭാഗമായാണ് . അത് ഞാന്‍ അറിയാത്ത മേഖലയാണ്. സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള കുറ്റകൃത്യങ്ങള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് തുലോം കുറവാണ്. ലോകത്തെല്ലായിടത്തും അങ്ങനെയാണ്. കുട്ടികളും വൃദ്ധരും ഒരു പരിധിവരെ കുറ്റകൃത്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നു. അപ്പോള്‍ യുവാക്കളും മധ്യവയസ്‌കരുമാണ് കൂടുതലായും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്ന് മനസിലാക്കാം. സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മ്മാണ ശക്തിയാണ് യുവാക്കള്‍. അവരുടെ ഇടയില്‍ത്തന്നെയാണ് ഏറ്റവും കൂടുല്‍ കുറ്റകൃത്യങ്ങളും.
കേരളജനത സാമൂഹ്യനിയമങ്ങളെ വേണ്ടവണ്ണം പാലിക്കുന്ന ഒരു ജനതയല്ല. അതിന്റെ കാരണം വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയാണ്. അന്തസാരമില്ലാത്ത വിദ്യാഭ്യാസം ആണ് അതിന്റെ പ്രധാന കാരണം. വിദ്യാഭ്യാസം കച്ചവടമായി. മറ്റൊന്ന് സമ്പന്നതയുടെ ഭാഗമായ കുറ്റകൃത്യങ്ങള്‍ പൊതുസമൂഹത്തെ അസന്തുലിതമാക്കുന്നു എന്നതാണ്.