അഖില വയനാട് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്; എക്‌സ്‌പോസ് ഇരുളം ജേതാക്കള്‍

Wayanad

കല്പറ്റ: നവംബര്‍ 26, 27 തിയ്യതികളില്‍ കല്പറ്റ ഉമ്മന്‍ചാണ്ടി നഗറില്‍ നടക്കുന്ന INTUC വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി INTUC യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഖില വയനാട് ക്രിക്കറ്റ് ടൂര്‍ണമെന്റ് കമ്പളക്കാട് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷൈജല്‍ കുന്നത്ത് കളിക്കാരെ പരിചയപ്പെട്ടു. 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എക്‌സ്‌പോസ് ഇരുളം ഫൈനലില്‍ വിജയികളും സ്‌ട്രൈക്കേഴ്‌സ് പനമരം റണ്ണേഴ്‌സ് അപ്പുമായി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി വിതരണം ചെയ്തു. INTUC യൂത്ത് ജില്ലാ പ്രസിഡണ്ട് താരിഖ് കടവന്‍ അധ്യക്ഷനായിരുന്നു. ഐ എന്‍ ടി യൂ സി കണിയാമ്പറ്റ മണ്ഡലം പ്രസിഡണ്ട് ഷാജി കോരന്‍ക്കുന്നന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷല്‍ കോന്നാടന്‍, മുത്തലിബ് പഞ്ചാര, സന്തോഷ് എക്‌സല്‍, സുഹൈല്‍ കമ്പളക്കാട്, മുഹമ്മദ് ഫെബിന്‍, അശ്വിന്‍, ഫസലുദ്ധീന്‍, ദില്‍ഷാദ്, അഷ്‌റഫ് പഞ്ചാര, സിദ്ധിഖ് കമ്പളക്കാട്, ഷമീര്‍ പഞ്ചാബ്, ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.